മീനച്ചിൽ താലൂക്ക് എൻ എസ് എസ്. യൂണിയൻ വനിതാ സമാജം പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട സിന്ധു ബി. നായർക്ക് വെമ്പള്ളി കരയോഗത്തിൽ സ്വീകരണം നൽകി.

 

മീനച്ചിൽ താലൂക്ക് എൻ എസ് എസ്. യൂണിയൻ വനിതാ സമാജം പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട സിന്ധു ബി. നായർക്ക് വെമ്പള്ളി കരയോഗത്തിൽ  സ്വീകരണം നൽകി.


 മീനച്ചിൽ താലൂക്ക് എൻ എസ് എസ്. യൂണിയൻ വനിതാ സമാജം പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട വെമ്പള്ളി കൃഷ്ണ വിഹാറിൽ സിന്ധു ബി. നായർക്ക് 2469-ാം നമ്പർ വെമ്പള്ളി ദേവീവിലാസം എൻ എസ്. എസ്.  കരയോഗത്തിൻ്റെയും  1265-ാം നമ്പർ വെമ്പള്ളി ശ്രീഭദ്രാ  വനിതാ സമാജത്തിൻ്റെയും  സംയുക്താഭിമുഖ്യത്തിൽ സ്വീകരണം നൽകി. 

കരയോഗം പ്രസിഡൻ്റ്  പി.  എൻ രവീന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് മെംബർ   അനിതാ ജയമോഹൻ സ്വീകരണ സമ്മേളനം  ഉത്ഘാടനം ചെയ്തു.  സിന്ധു ബി നായരെ കരയോഗം പ്രസിഡൻ്റ്  പി ൻ രവീന്ദ്രൻ നായർ, കരയോഗ വനിതാ സമാജം പ്രസിഡൻ്റ്  ശാന്തകുമാരിയമ്മ എന്നിവർ ചേർന്ന് പൊന്നാടയണിയിച്ച്  ആദരിക്കുകയും   ഉപഹാരം സമർപ്പിക്കുകയും  ചെയ്തു .


 പി എൻ രവീന്ദ്രൻ നായർ,  ജിതേന്ദ്രകുമാർ പരിയാരത്ത്,  സുശീലാ ശശിധരൻ, എം എസ് വിജയൻ  ശ്രീവത്സം , സുരേഷ് കുമാർ കുഴിക്കാട്ടിൽ, ശശിധരൻ നായർ മമ്പള്ളിപ്പറമ്പിൽ, കെ എൻ ജയചന്ദ്രൻ ശ്രീനന്ദനം,  വിശ്വനാഥൻ നായർ കൂത്തോട്ടിൽ, റിജുരാജ് ശ്രീഗൗരി, ശാന്തകുമാരിയമ്മ ശ്രീനിലയം, കരയോഗം സെക്രട്ടറി  കൃഷ്ണകുമാർ കുഴിക്കാട്ടിൽ എന്നിവർ ആശംസകൾ  നേർന്നു.  
സിന്ധു ബി നായർ മറുപടി പറഞ്ഞു. വനിതകളുടെ ഉന്നമനത്തിനായി താലൂക്ക് വനിതാ യൂണിയൻ നിരവധി കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്തു വരികയാണെന്നും ആയതിനായി താലൂക്കിലെ 105 കരയോഗങ്ങളിലും വനിതകളുടെ കൂട്ടായ്മകൾ സംഘടിപ്പിച്ച് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനു വേണ്ട നടപടികൾ പുരോഗതിയിലാണെന്നും അവർ ചൂണ്ടിക്കാട്ടി. 
ശരൺ എം എൻനന്ദി പറഞ്ഞു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments