ഭർതൃവീട്ടുകാരിൽ നിന്ന് മാനസികപീഡനം ഏൽക്കേണ്ടി വന്നുവെന്ന് ആരോപണം... അഡ്വ.ജിസ്മോമോളുടെയും
കുട്ടികളുടേയും മരണം; യഥാർഥ കാരണം കണ്ടെത്തണം: പിതാവ്
മുത്തോലി പഞ്ചായത്ത് മുൻ പ്രസിഡൻ്റും അഭിഭാഷകയുമായ അഡ്വ. ജിസ്മോൾ രണ്ടു കുട്ടികൾക്കൊപ്പം ജീവനൊടുക്കിയ സംഭവത്തിനു പിന്നിലെ യഥാർത്ഥകാരണം കണ്ടുപിടിക്കണ മെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. മരണവാർത്തയറിഞ്ഞ് ഇംഗ്ലണ്ടിൽ
നിന്നും മടങ്ങിയെത്തിയ പിതാവ് തോമസും സഹോദരൻ ജ ജിറ്റുവുമാണ് ആവശ്യം ഉന്നയിച്ചത്. ഭർത്താവിൽ നിന്നും ഭർതൃ മാതാവിൽ നിന്നും ഭർതൃസഹോദരിയിൽ നിന്നും ജിസ്മോൾക്ക് മാനസിക പീഡനം ഏൽക്കേണ്ടി വന്നിട്ടുണ്ട്. ആത്മഹത്യ ചെയ്തതിൻ്റെ തലേ ദിവസം വീട്ടിൽ കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്നും അതെന്താണെന്ന് കണ്ടെത്തണമെന്നും പിതാവും സഹോദരനും ആവശ്യപ്പെടുന്നു. മകളുടെ മരണത്തിലെ ദുരൂഹത നീക്കാൻ ഏതറ്റം വരെയും പോകുമെന്ന് പിതാവ് തോമസ് പറഞ്ഞു.
കുറച്ചു നാളുകൾക്കു മുൻപ് ജിസ്മോളുടെ തലയിൽ കണ്ട മുറിവ് വാതിലിൽ തലയിടിച്ചുണ്ടായതാണെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് ഭർത്താവിൻ്റെ മർദ്ദനം മൂലമാണെന്ന് വ്യക്തമായതായും കുടുംബാംഗങ്ങൾ പറയുന്നു. അഭിഭാഷകയായ ജിസ്മോൾക്ക് പാലായിൽ ഓഫീസ് ഇടാനായി ഭർത്താവ് ജിമ്മി നൽകിയ തുക ഒരാഴ്ച കഴിഞ്ഞ പ്പോൾ തിരികെ ചോദിച്ചതായും സഹോദരനും പിതാവും പറഞ്ഞു. ബന്ധു വീടുകളിലെ ചടങ്ങുകളിൽ പങ്കെടുക്കുന്നതും തടസ
പ്പെടുത്തിയിരുന്നു. ഇവരോടൊപ്പം താമസിച്ചിരുന്ന ഭർതൃമാതാവും സഹോദരിയും ജിസ്മോളെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഈ സാഹചര്യങ്ങൾ നിലനിൽക്കെ പെട്ടെന്ന് ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്തെന്ന് കണ്ടെത്തണ മെന്ന ആവശ്യമാണ് അഡ്വ. ജിസ് മോളുടെ കുടുംബാംഗങ്ങൾക്കുള്ളത്.
0 Comments