നഗരസഭ സിന്തറ്റിക് സ്റ്റേഡിയത്തിൽ ജോസ് കെ മാണി എം പി യുടെ ഫണ്ടുപയോഗിച്ച് നിർമിച്ച ഓപ്പൺ ജിം ഇന്നുമുതൽ തുറന്നു കൊടുത്തു. ജിമ്മിൻ്റെ ഉത്ഘാടനം ജോസ് കെ. മാണി എം പി നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ അദ്ധ്യക്ഷത വഹിച്ചു. വൈസ്ചെയർമാൻ ബിജി ജോജോ , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാരായ സാവിയോ കാവുകാട്ട് , ജോസ് ചീരാംകുഴി,
ലിസ്സിക്കുട്ടി മാത്യു, കൗൺസിലർമാരായ ആൻ്റോ പടിഞ്ഞാറെക്കര, ജോസിൻ ബിനോ , മായാപ്രദീപ്, വിസി പ്രിൻസ്
ബൈജു കൊല്ലം പറമ്പിൽ ആനി ബിജോയി , സെക്രട്ടറി ജൂഹി മരിയ ടോം, എ ഇ ബോണി തുടങ്ങിയവർ പ്രസംഗിച്ചു
ഒരേ സമയം മുപ്പതോളം ആളുകൾക്ക് ഉപയോഗിക്കാവുന്ന വിധത്തിലാണ് ജിം ക്രമീകരിച്ചിരിക്കുന്നത്
0 Comments