ലേഡീസ് ഹോസ്റ്റലില്‍ നടന്ന മോഷണ ശ്രമത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യം


മുതലക്കോടം  സെന്റ് ജോര്‍ജ് ഫൊറോന പള്ളിയുടെ ഉടമസ്ഥതയില്‍ മങ്ങാട്ടുകവലയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ലേഡീസ് ഹോസ്റ്റലില്‍ നടന്ന മോഷണ ശ്രമത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യം ശക്തം. പ്രതികള്‍ ഹോസ്റ്റലില്‍ പ്രവേശിക്കുന്നതും അര്‍ധനഗ്‌നരായി നടക്കുന്നതും കണ്ട് സ്ത്രീകള്‍ നിലവിളിക്കുന്നതുമുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതില്‍ മോഷ്ടാവിന്റെ ദൃശ്യം വ്യക്തമാണ്. 


പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ പോലീസിനായിട്ടില്ല. ഹോസ്റ്റല്‍ പരിസരത്ത് ഒളിച്ചിരുന്ന് സ്ത്രീകളുടെ ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച വ്യക്തിക്ക് മോഷണശ്രമവുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കണം. പ്രതികളെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കാത്ത പക്ഷം മുഖ്യമന്ത്രി, പോലീസ് മേധാവി തുടങ്ങിയവര്‍ക്ക് പരാതി നല്‍കുമെന്ന് കൈക്കാരന്‍മാരായ സാന്റോപോള്‍ ചെമ്പരത്തി, പോള്‍ വര്‍ഗീസ് മച്ചുകുഴിയില്‍, കെ.പി. മാത്യു കൊച്ചുപറന്പില്‍, ജോജോ ജോസഫ് പാറത്തലയ്ക്കല്‍ എന്നിവര്‍ അറിയിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments