അഡ്വ.ജിസ്‌മോളുടേയും കുഞ്ഞുങ്ങളുടേയും വിയോഗത്തില്‍ ഞെട്ടി പടിഞ്ഞാറ്റിന്‍കര ഗ്രാമം


 അഡ്വ.ജിസ്‌മോളുടെടെയുംപെണ്‍കുഞ്ഞുങ്ങളുടേയും മരണത്തിന്റെ ഞെട്ടലിലാണ് മുത്തോലി പഞ്ചായത്തിലെ പടിഞ്ഞാറ്റിന്‍ കര ഗ്രാമം. ആര്‍ക്കും ഈ ദുരന്ത വാര്‍ത്ത ആദ്യം വിശ്വസിക്കാനായില്ല.

സ്വതേ കരുത്തയായ അഡ്വ. ജിസ് മോള്‍ ഇങ്ങനെ ഒരു കടുംകൈ ചെയ്യുമെന്ന് ആരും കരുതിയതേയില്ല.
പടിഞ്ഞാറ്റിന്‍കര പൂവത്തുങ്കല്‍ പി.കെ തോമസിന്റെ മകളായ ജിസ്‌മോള്‍മുത്തോലി പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്നു ജിസ്‌മോള്‍. മുത്തോലി പഞ്ചായത്തംഗമായിരുന്ന അമ്മ ലിസി വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നുണ്ടായ
ഉപ തിരഞ്ഞെടുപ്പിലാണ് ജിസ് മോള്‍ മത്സരിച്ചതും പഞ്ചായത്ത് പ്രസിഡന്റായതും.


പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലയളവില്‍ എല്ലാവരുടേയും ക്ഷേമകാര്യങ്ങള്‍ നോക്കുന്നതിലും ഇടപെടുന്നതിലുമൊക്കെ ഏറെ ശ്രദ്ധേയയായിരുന്നു.
സഹോദരങ്ങള്‍:റ്റിസ് മോള്‍, ജിറ്റു പി. തോമസ്. പിതാവും സഹോദരങ്ങളും  ഇപ്പോള്‍ യു.കെ യിലാണ്.
അമ്മ മരിച്ചതിനെത്തുനെ തുടര്‍ന്ന് നടന്ന് തെരഞ്ഞെടുപ്പില്‍  പടിഞ്ഞാറ്റിന്‍കര  പതിമൂന്നാം വാര്‍ഡില്‍ ജിസ്മോള്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. തുടര്‍ന്ന് ഒരു വര്‍ഷം പഞ്ചായത്ത് പ്രസിഡന്റ് ആകുകയും ചെയ്തു.



മുന്‍പ് ഹൈക്കോടതിയിലും ഇപ്പോള്‍ പാലാ കോടതിയിലും അഭിഭാഷകയാണ്.
കുടുംബ പ്രശ്‌നങ്ങള്‍ ഉള്ളതായി നേരത്തെ വീട്ടുകാരെ അറിയിച്ചിരുന്നു. ഔദ്യോഗിരകാര്യങ്ങളിലടക്കം പൊതുസേവനരംഗത്ത്് സജീവവുമായിരുന്ന ജിസ്‌മോള്‍ പ്രസന്ന ഭാവത്തോടെ എപ്പോളും എല്ലാ വരുമായും നാട്ടുകാരുടെ എല്ലാ കാര്യങ്ങളിലും ഇടപെടുകയും ചെയ്തിരുന്നു.അടുത്ത കാലത്ത് പാലായില്‍ അഭിഭാഷക ജോലിക്കായി പുതിയ ഓഫീസും തുറന്നിരുന്നു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments