വായനശാലകൾ ചെറുപ്പക്കാർക്കും, വിദ്യാർത്ഥികൾക്കും പുതു വെളിച്ചത്തിന്റെ തുടക്കമാവണം. മാണി.സി. കാപ്പൻ എം.എൽ.എ.
മദ്യവും, മയക്കുമരുന്നുൽപ്പെടുന്ന ലഹരി വസ്തുക്കളും യുവജനങ്ങളെ വഴി തെറ്റിക്കുന്ന ഈ കാലഘട്ടത്തിൽ ഇതിൽ നിന്നും യുവജനങ്ങളെ മാറി ചിന്തിപ്പിക്കുവാൻ വായനശാലകൾക്കും, ക്ലബ്ബുകൾക്കുമാകുമെന്ന് മാണി.സി. കാപ്പൻ എം.എൽ.എ. പറഞ്ഞു.
പാമ്പോലി നവഭാരത് ആർട്സ് & സോപോർട്സ് ക്ലബ്ബിന്റെ സംയുക്ത വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.ആഘോഷക്കമ്മറ്റി ചെയർമാൻ ജോബി പുളിയങ്കൽ അധ്യക്ഷനായിരുന്നു.
മുൻ ലൈബ്രറി ഭാരവാഹികളെi പാമ്പാടി ബ്ലോക്ക് പ്രസിഡന്റ് .ബെറ്റി റോയ് ആദരിച്ചു മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ലൈബ്രറിയുടെ ആദ്യ കാല ഭാരവാഹിയുമായ തോമസ് കുന്നപ്പള്ളി നന്ദി അർപ്പിച്ച് സംസാരിച്ചു.
ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കൽ,എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്,പഞ്ചായത്തംഗങ്ങളായ എസ്. ഷാജി, മാത്യൂസ് പെരുമനങ്ങാട്ട്, സിൽവി വിൽസൺ,ആശ മോൾ റോയ്, താലൂക്ക്ലൈ ബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ.ആർ.മന്മമഥൻ. പൈക കൈരളി ഗ്രന്ഥശാല സെക്രട്ടറി . റെജി ആയി ലുക്കുന്നേൽ എലിക്കുളം പബ്ലിക് ലൈബ്രറി പ്രസിഡന്റ് സി.മനോജ്,: താഷ്ക്കന്റ്ലൈബ്രറി സെക്രട്ടറി സന്ദീപ് ലാൽ . തോമസ് മാത്യു എന്നിവർ സംസാരിച്ചു.നവ ഭാരത് ലൈബ്രറി പ്രസിഡന്റ് എൻ.ആർ. ബാബു സ്വാഗതവും സെക്രട്ടറി ജസ്റ്റിൻ ജോർജ് നന്ദിയും പറഞ്ഞു.
0 Comments