റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം.


മൂവാറ്റുപുഴ -കാളിയാര്‍ റോഡില്‍ കടവൂരില്‍ ശനിയാഴ്ച ഉച്ച്ക്ക് 1.30ഓടെ ഉണ്ടായ അപകടത്തില്‍ തൊടുപുഴ നെടിയശാല പുതുപ്പരിയാരം പെടിക്കാട്ടുകുന്നേല്‍ മാത്യുവിന്റെ മകന്‍ മിലന്‍ (7) ആണ് മരിച്ചത്. 

ബസില്‍ നിന്നിറങ്ങി സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ മിലനെ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മിലനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നെടിയശാല സെന്റ് മേരീസ് യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് മരിച്ച മിലന്‍.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments