തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഞായറാഴ്ച 8 മുതല്‍ ശീവേലിപ്പുരയില്‍ ശ്രീകൃഷ്ണസ്വാമിയെ വലംചെയ്ത് നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുക്കുന്ന വിഷ്ണുസഹസ്രനാമജപയജ്ഞം ആരംഭിക്കും. വേദപണ്ഡിതന്‍മാരും ആധ്യാത്മിക ശ്രേഷ്ഠരും പരിപാടിക്ക് നേതൃത്വം നല്‍കും. നൂറുകണക്കിന് ഭക്തജനങ്ങള്‍ക്ക് പങ്കെടുക്കാവുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന കൗണ്ടറില്‍ നിന്നും രജിസ്ട്രേഷന്‍ ഫോമും ബാഡ്ജും കൈപ്പറ്റി പരിപാടിയില്‍ പങ്കെടുക്കേണ്ടതാണ്.
11 മുതല്‍ കൃഷ്ണതീര്‍ത്ഥം ഓഡിറ്റോറിയത്തില്‍ ഭഗവത്ഗീതാ പഠനക്ലാസും നടക്കും. ഏതുപ്രായത്തിലുമുള്ളവര്‍ക്കും പങ്കെടുക്കാവുന്ന രീതിയിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി എന്‍.ആര്‍ പ്രദീപ് നമ്പൂതിരിപ്പാട്, ചെയര്‍മാന്‍ കെ.കെ പുഷ്പാംഗദന്‍, മാനേജര്‍ ബി. ഇന്ദിര എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങളറിയാന്‍ 8921754784, 847441258 എന്നീ നമ്പറില്‍ ബന്ധപ്പെടുക
0 Comments