കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാല് വയസുകാരന് ദാരുണാന്ത്യം.
കോന്നി ആനക്കൂട്ടിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം.
അടൂർ കടമ്പനാട് അജിയുടെയും ശാരിയുടെയും മകൻ അഭിരാം ആണ് മരിച്ചത്.
കളിക്കുന്നതിനിടെ തൂണിൽ പിടിച്ചപ്പോൾ ഇത് ഇളകി കുഞ്ഞിന്റെ തലയിൽ വീഴുകയായിരുന്നു.തൂണിന് നാലടിയോളം ഉയരമുണ്ട്.
അമ്മയോടൊപ്പം ആനക്കൂട് കാണാൻ എത്തിയതായിരുന്നു കുട്ടി.
തൂണിൽ പിടിച്ച് ഫോട്ടോ എടുക്കാൻ നിൽക്കുന്നതിനിടെ കുട്ടിയുടെ മുകളിലേക്ക് തൂൺ ഇളകി വീഴുകയായിരുന്നു.
തലയ്ക്ക് പരിക്കേറ്റ കുട്ടിയെ അടുത്തുള്ള കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
0 Comments