പത്താമുദയ മഹോത്സവം; മണർകാട് ഹിന്ദുമത കൺവെൻഷന് തുടക്കമായി

 

മണർകാട് ഭഗവതീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടത്തുന്ന 46 – മത് മണർകാട് ഹിന്ദുമത കൺവെൻഷന് തുടക്കമായി . വിഷുദിനമായ തിങ്കളാഴ്ച വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽവെച്ച് ഭാരതത്തിലെ ഏറ്റവും പ്രാചീനവും വലുതുമായ നാഗാ സംന്യാസി സമൂഹമായ ശ്രീ പംച് ദശനാം ജൂനാ അഖാഡയുടെ അധിപനും കേരളത്തിൽനിന്നുള്ള ആദ്യ മഹാമണ്ഡലേശ്വറുമായ പരം പൂജനീയ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് ഭദ്രദീപം കൊളുത്തി കൺവെൻഷൻ ഉദ്‌ഘാടനം ചെയ്‌തു.  ധർമ്മം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഏക സംസ്കൃതിയാണ് ഭാരതീയ സംസ്കൃതിയെന്നും ബാക്കിയെല്ലാം ഓരോ ആചാര്യന്മാരാൽ സ്ഥാപിക്കപ്പെട്ടതാ ണെന്നും അദ്ദേഹം പറഞ്ഞു . 



ലോകത്തെ പല പ്രാചീന സംസ്കാരങ്ങളും അവരുടെ മൂന്നുതലമുറകൾ വൈദേശികാധി പത്യത്തിൽ അമർന്നപ്പോഴേയ്ക്കും ക്ഷയിച്ച് ഇല്ലാതായപ്പോഴും നമ്മുടെ സംസ്കൃതി ഏതാണ്ട് ആയിരത്തോളം വർഷങ്ങൾ വൈദേശികാധിപത്യത്തിലായിരുന്നിട്ടും പഴയ അതേ പ്രഭാവത്തോടെ നിലനിൽക്കുന്ന ഒരു സംസ്കൃതിയാണ് സനാതന ധർമ്മം എന്ന ഭാരതീയ സംസ്കൃതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തേ, ക്ഷേത്രം അലങ്കാര ഗോപുരത്തിങ്കൽ എത്തിയ സ്വാമിജിയെ നാമജപത്തിന്റെയും താലപ്പൊലിയുടേയും വാദ്യഘോഷങ്ങളുടേയും അകമ്പടിയോടെ പുഷ്‌പാലംകൃതമായ തുറന്ന ജീപ്പിൽ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് ആനയിച്ചു. ക്ഷേത്ര നടയ്ക്കൽ എത്തിച്ചേർന്ന സ്വാമിജിയെ ക്ഷേത്രം മേൽശാന്തി ടി എൻ ശ്രീകുമാര ശർമ്മ പൂർണ്ണകുംഭം നൽകി ആചാരപൂർവ്വം സ്വീകരിച്ചു. തുടർന്ന് സ്വാമിജി ക്ഷേത്രദർശനം നടത്തി ദീപാരാധനയിലും പങ്കുകൊണ്ടു.

 മണർകാട്‌ ഭഗവതീ ദേവസ്വം ഭരണസമിതി പ്രസിഡണ്ടും ക്ഷേത്രം മേൽശാന്തിയുമായ ടി എൻ ശ്രീകുമാര ശർമ്മ അധ്യക്ഷത വഹിച്ച ചടങ്ങിൽ മണർകാട് ഹിന്ദുമത കൺവെൻഷൻ സ്വാഗതസംഘം ജനറൽ കൺവീനറും മണർകാട് ദേവീക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറിയുമായ അജികുമാർ കാളാശേരി സ്വാഗതം ആശംസിച്ചു. ദേവസ്വം ഭരണസമിതി അംഗം എം എൻ നാരായണൻ നായർ മനത്താനത്ത് , കേരളാ ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് സെക്രട്ടറി പി . സന്തോഷ്‌കുമാർ എന്നിവർ ആശംസാ പ്രസംഗം നടത്തി. സ്വാഗത സംഘം ഫിനാൻസ് കമ്മിറ്റി കൺവീനർ കെ എസ് എസ് പണിക്കർ കൃതജ്ഞത രേഖപ്പെടുത്തി. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments