മല്ലപ്പള്ളിയില്‍ ലോറി നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്ക്



                          
 മല്ലപ്പള്ളിയില്‍ ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. 

പരിക്കേറ്റ ഡ്രൈവറേയും രണ്ട് ചുമട്ട് തൊഴിലാളികളെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ പത്തിന് പരിയാരം മല്ലപ്പള്ളി റോഡില്‍ ബി.എസ്.എന്‍.എല്‍. ഓഫീസിന് സമീപമുള്ള കൊടുംവളവിലായിരുന്നു സംഭവം. സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് ചരക്കുമായി വന്ന ലോറി ഇറക്കത്തില്‍ നിയന്ത്രണംവിട്ട് പാലത്തിന്റെ സുരക്ഷാഭിത്തിയും കമ്പിവേലിയും തകര്‍ത്ത് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. 
              





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments