പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ കുരിശിൻ്റെ വഴി


പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ കുരിശിൻ്റെ വഴി 
 പാലാ രൂപതയിലെ ആദ്യകാല കുരിശിൻ്റെ വഴി തീർത്ഥാടന കേന്ദ്രമായ കവീക്കുന്ന് പാമ്പൂരാംപാറ വിശുദ്ധ വ്യാകുലമാതാ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാംവെള്ളി ആചരണം  ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വെള്ളി  (11/04/2025) നടക്കുമെന്ന് വികാരി ഫാ ജോസഫ് വടകര അറിയിച്ചു. 


ഇടപ്പാടി ധന്യൻ കദളിക്കാട്ടിലച്ചൻ്റെ ഭവനത്തിൽ നിന്നും രാവിലെ 9 നു കുരിശിൻ്റെ വഴി ആരംഭിക്കും. തുടർന്നു പാമ്പൂരാംപാറ പളളിയിൽ മൂന്നാനി സെൻ്റ് പീറ്റേഴ്‌സ് പള്ളി വികാരി ഫാ കുര്യൻ ആനിത്താനം വിശുദ്ധകുർബാന അർപ്പിച്ച് സന്ദേശം നൽകും. 12 ന് നേർച്ചക്കഞ്ഞി വിതരണം.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments