പാചകവാതക വിലവർധന ജനങ്ങളുടെ കുടുംബ ബജറ്റിനെ തകിടം മറിക്കുകയും ജനങ്ങളെ സാമ്പത്തിക ഞെരുക്കത്തിൽ ആക്കുകയും ചെയ്യുന്നതിനെതിരെ എൻസിപി പാലാ നിയോജകമണ്ഡലം നേതൃയോഗം പ്രതിഷേധിച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറയുമ്പോഴാണ് മോദി സർക്കാർ ഉത്സവ സമ്മാനമായി വില ഉയർത്തിയത്. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നടപടിക്കൾക്കെതിരെ എൻസിപി കേന്ദ്ര ഗവൺമെൻറ് സ്ഥാപനങ്ങൾക്ക് മുമ്പിൽ പ്രതിഷേധന പരിപാടികൾ നടത്തുന്നതിന് യോഗം തീരുമാനിച്ചു.യോഗം ജില്ലാ പ്രസിഡൻറ് ബെന്നി മൈലാടൂർ ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡൻറ് അഡ്വ. ബേബി ഊരകത്ത് അധ്യക്ഷത വഹിച്ചു. ജോസ് കുറ്റിയാനിമറ്റം, സത്യൻ പന്തത്തല ,ഗോപി പുറക്കാട്ട്,വി.കെ ശശീന്ദ്രൻ, ബാബു കെ.വി മേവട, ജോഷി ഏറത്ത്, ജോസ് കുന്നുംപുറം, ബേബി പൊന്മല, ജോർജ് തെങ്ങനാൽ,ഔസേപ്പച്ചൻ വലിയവീട്ടിൽ,ടോമി പാലറ, മാത്യു കുറ്റിയാനിക്കൽ, ജോസുകുട്ടി പുത്തൻപുര, ഷിനാസ് തലനാട്, ജോസ് തെങ്ങുംപള്ളിൽ, രുക്മണിയമ്മ എന്നിവർ പ്രസംഗിച്ചു
0 Comments