പൂവരണി ശ്രീമഹാദേവ ക്ഷേത്രഭരണം തേക്കേമഠത്തിന്...
'മുതൽപിടി' ചുമതലയേറ്റതായി ഭാരവാഹികൾ പാലാ പ്രെസ്സ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.. വീഡിയോ വാർത്തയോടൊപ്പം
കോടതി വിധിയനുസരിച്ച് പൂവരണി മഹാദേവ ക്ഷേത്രഭരണം തൃശൂർ തേക്കേമഠത്തിനാന്നെന്നും മഠത്തിൽനിന്ന് ചുമതലപ്പെടുത്തിയ 'മുതൽപിടി' (മാനേജർ) ക്ഷേത്രത്തിന്റെ ചുമതലയേറ്റതായും മുതൽപിടി ജി.സജീവ്കുമാർ, കെ.കെ.ഗോപകുമാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
പാലാ പോലീസ് കൈവശം വെച്ചിരിക്കുന്ന
ക്ഷേത്രം വഴിപാട് കൗണ്ടറിന്റെ താക്കോൽ മുതൽപിടിയെ
ഏൽപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വീഡിയോ ഇവിടെ കാണാം 👇
പൂവരണി മഹാദേവക്ഷേത്രത്തിന്റെ ഉടമസ്ഥതയും ഭരണവും നൂറ്റാണ്ടുകളായി തൃശ്ശിവപേരൂർ തെക്കേ മഠത്തിൽ നിക്ഷിപ്തമാണ്.
ഉത്സവ നടത്തിപ്പിനും മറ്റും വർഷാവർഷം ഭക്തജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഉപദേശക സമിതിയുടെ സഹായത്തോടെയാണ് ക്ഷേത്രഭരണം സുഗമമായി നടത്തിവന്നിരുന്നത്. 2017 ൽ തിരഞ്ഞെടുത്ത സമിതി ഉത്സവത്തിൻ്റെ വരവ് ചെലവ് കണക്കുകൾ അവരിപ്പിച്ചതിൽ പൊരുത്തക്കേടുകൾ മുതൽപിടി ചൂണ്ടിക്കാണിച്ചിരുന്നു അവ തിരുത്തി പുതിയ കണക്കുകൾ അവതരിപ്പിക്കാമെന്നു പറഞ്ഞവർ പിന്നീട് ഒരു സ്വകാര്യ ട്രസ്റ്റും ബൈലോയും നിർമ്മിച്ച് പൂവരണി ദേവസ്വത്തിൻ്റെ എല്ലാ അവകാശങ്ങളും കൈയ്യടക്കുകയും
മുതൽ പിടിയുടെ അറിവോ സമ്മതമോ ഇല്ലാതെ ക്ഷേത്രത്തിന് പുതിയ പൂട്ടുകൾ പിടിപ്പിക്കുകയും താക്കോലുകൾ കൈവശപ്പെടുത്തുകയും ചെയ്തു.
'തൃശ്ശൂർ തെക്കേമഠം വക പൂവരണി ദേവസ്വം' എന്ന ബോർഡുകൾ മാറ്റി 'പൂവരണി ദേവസ്വം ഭരണസമിതി ട്രസ്റ്റ്' വക എന്നാക്കി ബോർഡുകളും സ്ഥാപിച്ചു.
2018 ൽ പുതിയ കമ്മിറ്റി തിരഞ്ഞെടുക്കുന്നതിന് തെക്കേമഠം നോട്ടീസ് പ്രസിദ്ധീകരിചപ്രകാരം പൊതുയോഗം കൂടി പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.
തിരഞ്ഞെടുത്ത പുതിയ ഉപദേശക സമിതിക്ക് ചുമതലകളും താക്കോലുകളും കൈമാറാൻ തയ്യാറാകാതെ തെക്കേമഠത്തിന്റെ ആളുകൾ ക്ഷേത്രത്തിൽ കയറുന്നത് തടയണമെന്നാവശ്യപ്പെട്ട് ട്രസ്റ്റ്
കോടതിയെ സമീപിക്കുകയായിരുന്നു.
പിന്നീട് മഠത്തിന് അനുകൂലമായി പല
കോടതി വിധികൾ ഉണ്ടായെങ്കിലും ട്രസ്റ്റ് ക്ഷേത്രഭരണം മഠത്തിന്
കൈമാറാതെ കോടതിയെ സമീപിക്കുകയായിരുന്നു.
ഒടുവിൽ മുൻസിഫ് കോടതി ഉത്തരവ് പ്രാബല്യത്തിൽ വന്നപ്പോൾ ലോ ആൻഡ് ഓർഡർ പ്രശ്നമുണ്ടെന്നുപറഞ്ഞാണ് പാലാ പോലീസ് ക്ഷേത്ര വഴിപാട് കൗണ്ടറിന്റെ താക്കോൽ
കൈവശപ്പെടുത്തിയിരിക്കുന്നതെന്ന് മുതൽപിടി സജീവ്കുമാർ പറഞ്ഞു.
0 Comments