ആംബുലൻസ് വിളിച്ചത് തെറ്റിദ്ധരിപ്പിച്ച് ... പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ആംബുലൻസ് ഡ്രൈവർ



 ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ആംബുലൻസ് ഡ്രൈവർ. യുവതിയുടെ ഭർത്താവ് സിറാജുദ്ദീൻ ആംബുലൻസ് വിളിച്ചത് തെറ്റിദ്ധരിപ്പിച്ചെന്ന് ആംബുലൻസ് ഡ്രൈവർ അനിൽ പറയുന്നു.  

 ശ്വാസംമുട്ടിനെ തുടർന്ന് മരിച്ച വയോധികയുടെ മൃതദേഹം കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ടാണ് ആംബുലൻസ് വിളിച്ചത്.പെരുമ്പാവൂരിൽ യുവതിയുടെ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം മനസ്സിലായത് എന്നും ആംബുലൻസ് ഡ്രൈവർ അനിൽ പറഞ്ഞു. മൃതദേഹം തുണിയിലും പായയിലും പൊതിഞ്ഞ നിലയിൽ ആയിരുന്നു. 


സിറാജുദ്ദീന്റെ സുഹൃത്ത് ആണ് ആംബുലൻസിൽ ഒപ്പം കയറിയത്. പുലർച്ചെ മൂന്ന് മണിക്കാണ് മൃതദേഹം ആംബുലൻസിൽ കയറ്റിയതെന്ന് അനിൽ പറയുന്നു. നവജാത കുഞ്ഞുമായി കാറിൽ സ്ത്രീകൾ ഉൾപ്പെടെ ആംബുലൻസിനെ അനുഗമിച്ചിരുന്നു. കുഞ്ഞ് കൂടെ ഉള്ള സ്ത്രീയിടേത് ആണെന്ന് തെറ്റിദ്ധരിച്ചെന്ന് അനിൽ പറഞ്ഞു. 

 വൈകുന്നേരം 6 മണിക്കാണ് യുവതി വീട്ടിൽ പ്രസവിച്ചത്. രാത്രി 9 മണിക്കാണ് യുവതി രക്തം വാർന്ന് മരിച്ചത്. കസ്റ്റഡിയിലുള്ള സിറാജുദ്ദീന്റെ അറസ്റ്റ് മലപ്പുറം പൊലീസ് ഇന്ന് രേഖപ്പെടുത്തും. അസ്മയ്ക്ക് പ്രസവത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണ മെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments