കാലു കഴുകൽ ശുശ്രൂഷയുടെ ഓർമ്മ പുതുക്കി വെള്ളികുളം സെൻറ് ആൻ്റണീസ് പള്ളിയിൽ പെസഹാ വ്യാഴം ആചരിച്ചു.
ഈശോയുടെ അന്ത്യ അത്താഴത്തിൻ്റെയും കാൽകഴുകൽ ശുശ്രൂഷയുടെയും ഓർമ്മ പുതുക്കിക്കൊണ്ട് വെള്ളികുളം സെൻറ് ആൻ്റണീസ് പള്ളിയിൽ പെസഹാവ്യാഴാഴ്ച തിരുക്കർമ്മങ്ങൾ ഭക്തി സാന്ദ്രമായി നടത്തപ്പെട്ടു. ദൈവാലയത്തിൽ വെച്ച് നടന്ന തിരുക്കർമ്മങ്ങൾക്ക് വികാരി ഫാ.സ്കറിയ വേകത്താനം നേതൃത്വം നൽകി.പെസഹവ്യാഴാഴ്ചത്തെ സന്ദേശം പങ്കുവെച്ചും കാൽകഴുകൽ ശുശ്രൂഷിക്കും
ഫാ. വർഗീസ് മൊണോത്ത് എം.എസ്.റ്റി. നേതൃത്വം നൽകി.ഇതോടനുബന്ധിച്ച് വിശുദ്ധ കുർബാന സ്ഥാപനവും പൗരോഹിത്യ സ്ഥാപന അനുസ്മരണവും നടത്തി.
തിരുക്കർമ്മങ്ങൾക്ക് ശേഷം ഇടവകയിലെ എസ്. എം. വൈ..എം ,അൾത്താര ബാലസഖ്യം എന്നിവയുടെ നേതൃത്വത്തിൽ പൊതു ആരാധന നടത്തി.ഇടവകയിലെ ഭക്തസംഘടനകളുടെ നേതൃത്വത്തിൽ പാന വായനയും നടത്തി.
പെസഹാഅപ്പം പുഴുങ്ങാൻ സാധിക്കാത്ത ഭവനങ്ങളിൽ വികാരി ഫാ.സ്കറിയ വേകത്താനത്തിന്റെ നേതൃത്വത്തിൽ കുരിശപ്പം വിതരണം ചെയ്തു. വലിയാഴ്ചയ്ക്ക് ഒരുക്കമായി അമനകര വചനാഗ്നി ടീം കുടുംബ വിശുദ്ധീകരണ ധ്യാനം നടത്തി.ധ്യാനത്തിന്റെ സമാപനത്തിൽ ആരാധനയും ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണവും നടത്തപ്പെട്ടു .ബ്രദർ ബെന്നി മുണ്ടയ്ക്കൽ, സിസ്റ്റർ ശാലിനി എസ്.എം.സി, ഷിജോ വാഴപ്പറമ്പിൽ തുടങ്ങിയവർ ധ്യാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.കൈക്കാരന്മാരായ വർക്കിച്ചൻ മാന്നാത്ത്, സണ്ണി കണിയാം കണ്ടത്തിൽ, ജയ്സൺ വാഴയിൽ ജോബി നെല്ലിയേക്കുന്നേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
0 Comments