ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ നടത്തി.


ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം 03/04/2025  വ്യാഴാഴ്ച രാവിലെ 10.30 ന് ളാലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടത്തപ്പെട്ടു  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്   ആനന്ദ് മാത്യു ചെറുവള്ളി അദ്ധ്യക്ഷത  വഹിച്ച യോഗം ബഹു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്  ജെസ്സി ജോർജ് ഉദ്ഘാടനം നടത്തി. പ്രസ്തുത യോഗത്തിൽ വച്ച് ബ്ലോക്ക്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടത്തപ്പെട്ടു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി   സുഭാഷ് കെ. സി ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
     ബ്ലോക്ക് പഞ്ചായത്തിന്‍റെ കീഴിലുള്ള ഭരണങ്ങാനം , കടനാട്, കരൂർ, കൊഴുവനാൽ, മീനച്ചിൽ, മുത്തോലി ഗ്രാമപഞ്ചായത്തുകളിൽ നിന്ന് ഹരിത അംഗീകാരം നേടിയ വ്യക്തികളെയും ഭവനങ്ങളെയും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, വ്യാപാരേതര സ്ഥാപനങ്ങൾ, റെസിഡന്‍റസ് അസോസിയേഷനുകളെയും അനുമോദിച്ചു. ബ്ലോക്ക് തലത്തിൽ മികച്ച സർക്കാർ സ്ഥാപനമായി എഫ്.എച്ച്.സി മുത്തോലി ഗ്രാമപഞ്ചായത്ത് തെരെഞ്ഞെടുക്കപ്പെട്ടു. മികച്ച സ്വകാര്യ സ്ഥാപനമായി (വ്യാപാരേതരം) മാർസ്ലീവാ മെഡിസിറ്റി കൊഴുവനാൽ ഗ്രാമപഞ്ചായത്തും , വിസിബ് കൊടുംമ്പിടി കടനാട് ഗ്രാമപഞ്ചായത്തും തെരെഞ്ഞെടുക്കപ്പെട്ടു മികച്ച വ്യാപാര സ്ഥാപനമായി പൊൻപുലരി ഐസ്ക്രീം പാർലർ ഇടപ്പാടി ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് തെരെഞ്ഞെടുക്കപ്പെട്ടു. മികച്ച റെസിഡന്‍റസ് അസോസിയേഷനായി അന്തീനാട് വെൽഫെയർ റെസിഡന്‍റസ് അസോസിയേഷൻ വാർഡ് 5 കരൂർ ഗ്രാമപഞ്ചായത്ത് തെരെഞ്ഞെടുക്കപ്പെട്ടു.


മികച്ച ഹരിത വായനാശാലയായി നവോദയ വായനാശാല ഉള്ളനാട് ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് തെരെഞ്ഞെടുക്കപ്പെട്ടു. മികച്ച ഹരിത പൊതു ഇടമായി വിളക്കുമാടം മേട, മീനച്ചിൽ പഞ്ചായത്തും, മികച്ച ഹരിത ടൌൺ ആയി കുടക്കച്ചിറ കരൂർ പഞ്ചായത്തും തെരെഞ്ഞെടുക്കപ്പെട്ടു. മികച്ച ഹരിത കർമ്മ സേന കൺസോർഷ്യം ആയും മാലിന്യ മുക്തം നവകേരളം കാമ്പെയിനിന്‍റെ വിവിധ പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം നടത്തിയ സി ഡി എസിനുള്ള പുരസ്ക്കാരം ഉൾപ്പടെ ളാലം ബ്ലോക്ക് തലത്തിൽ മികച്ച ഹരിത ഗ്രാമപഞ്ചായത്തിനുള്ള പുരസ്ക്കാരം  മീനച്ചിൽ ഗ്രാമപഞ്ചായത്ത് നേടി .
പരിപാടിക്ക് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ  തദ്ദേശ സ്വയം ഭരണ സ്ഥാപന അദ്ധ്യക്ഷന്മാർ,  വിവിധ ജനപ്രതിനിധികൾ എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു. 180 പേർ പങ്കെടുത്ത യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി   സുഭാഷ് കെ സി കൃതജ്ഞത അർപ്പിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments