ടോയ്‌ലെറ്റ് ബ്ലോക്ക് സമര്‍പ്പണവും സ്‌കൂള്‍ വാര്‍ഷികവും നടത്തി


ടോയ്‌ലെറ്റ് ബ്ലോക്ക് സമര്‍പ്പണവും സ്‌കൂള്‍ വാര്‍ഷികവും നടത്തി

മുത്തോലി സെന്റ് ജോസഫ് റ്റി.റ്റി.ഐ.യുടെ 139-ാമത് വാര്‍ഷികവും അദ്ധ്യാപകരക്ഷാകര്‍ത്തൃ സമ്മേളനവും ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 8 ലക്ഷം രൂപ ഉപയോഗിച്ച് സ്‌കൂളില്‍ നിര്‍മ്മിച്ച സാനിട്ടേഷന്‍ ബ്ലോക്കിന്റെ ഉദ്ഘാടനവും സംയുക്തമായി നടത്തി. സ്‌കൂള്‍ മാനേജര്‍ റവ.സി. ബെര്‍ണഡിറ്റ് സി.എം.സി. യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ സ്‌കൂള്‍ വാര്‍ഷികത്തിന്റെയും സാനിട്ടേഷന്‍ ബ്ലോക്കിന്റെയും ഉദ്ഘാടന കര്‍മ്മം നടത്തി.


 മുത്തോലി സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. കുര്യന്‍ വരിക്കമാക്കല്‍ അനുഗ്രഹപ്രഭാഷണവും ഡോ. അലക്‌സ് ജോര്‍ജ് കാവുകാട്ട് മുഖ്യപ്രഭാഷണവും നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. സെലീന സി.എം.സി., പഞ്ചായത്ത് മെമ്പര്‍ ഫിലോമിന ഫിലിപ്പ് അമ്പലത്തുമുണ്ടയ്ക്കല്‍, സി. എലിസബത്ത് മരിയ, പി.റ്റി.എ. പ്രസിഡന്റ് സജി തോമസ്, ജേക്കബ് മാത്യു മഠത്തില്‍, ട്രീസ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments