കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്.... എല്‍.ഡി.എഫി.ന് വിജയം
കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രസിഡന്‍റ് വൈസ് പ്രസിഡന്‍റ് സ്ഥാനത്തിലെ തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റായി സി.പി.എം.-ലെ അഡ്വ. ഇ. എം. ബിനുവും, വൈസ് പ്രസിഡന്‍റായി കേരള കോണ്‍ഗ്രസ് (എം) ലെ റ്റീന മാളിയേക്കലും എതിരില്ലാതെ തെരഞ്ഞെടുത്തു. യു.ഡി.എഫും. ബി.ജെ.പി.യും തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. എല്‍.ഡി.എഫി-ലെ 7 അംഗങ്ങളും ബി.ജെ.പി.യില്‍ നിന്ന് പുറത്താക്കിയ ഒരംഗവും തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു.
15 അംഗ പഞ്ചായത്തില്‍ എല്‍.ഡി.എഫി.ന് 7-ഉം, സി.പി. എം-ന് 3-ഉം, കേരള കോണ്‍ഗ്രസ് (എം) ന് 4-ഉം, യു.ഡി.എഫ.് 3 -ഉം, ബി.ജെ.പി. 5 -ഉം അംഗങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത്. യു.ഡി.എഫ്., ബി.ജെ.പി. പഞ്ചായത്ത് ഭരണസമിതിയിലെ പ്രസിഡന്‍റ് തോമസ് മാളിയേക്കലിനെയും, വൈസ് പ്രസിഡന്‍റ് ബി.ജെ.പിയിലെ രശ്മി രാജേഷിനെയും എല്‍.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിരുന്നു.
കിടങ്ങൂര്‍ പഞ്ചായത്ത് പുതിയ പ്രസിഡന്‍റ് അഡ്വ. ഇ. എം. ബിനു 5-ാം വാര്‍ഡിന്‍റെ പ്രതിനിധിയാണ്. കിടങ്ങൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ബോര്‍ഡ് മെമ്പറും കിടങ്ങൂര്‍ സി.പി.ഐ.എം .ലോക്കല്‍ സെക്രട്ടറിയുമായിരുന്നു .
വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുത്ത കേരള കോണ്‍ഗ്രസ് (എം) അംഗം റ്റീന മാളിയേക്കല്‍ പടിഞ്ഞാറെ കൂടല്ലൂര്‍ 1-ാം വാര്‍ഡിലെ പ്രതിനിധിയാണ്. 2015, 2020 ലും കേരള കോണ്‍ഗ്രസ് (എം) പ്രതിനിധിയായി 1-ാം വാര്‍ഡില്‍ നിന്നും തെരഞ്ഞെടുത്തിട്ടുള്ളതാണ്. കേരള വനിത കോണ്‍ഗ്രസ് (എം) കിടങ്ങൂര്‍ മണ്ഡലം പ്രസിഡന്‍റാണ്
0 Comments