ഫ്രാ​ൻ​സി​സ് പാ​പ്പാ​യു​ടെ നാ​ണ​യശേ​ഖ​ര​ങ്ങ​ൾ​ക്കു മു​ന്നി​ൽ സ്നേ​ഹ​പ്ര​ണാ​മ​വു​മാ​യി ജോ​ജോ

 

തിരുസഭയിലെ ആദ്യത്തെ മാര്‍പാപ്പയായ വിശുദ്ധ പത്രോസ് മുതല്‍ കഴിഞ്ഞദിവസം കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പവരെയുള്ളവരുടെ സ്റ്റാമ്പുകള്‍, ചിത്രങ്ങള്‍ ആലേഖനം ചെയ്ത നാണയങ്ങള്‍, മെഡലുകള്‍ എന്നിവയുടെ അപൂര്‍വ ശേഖരവുമായി അറക്കുളം പ്ലാക്കൂട്ടത്തില്‍ ജോജോ പി. കുര്യാക്കോസ്. ഫ്രാന്‍സിസ് പാപ്പായുടെ പേരില്‍ 2015-ല്‍ വത്തിക്കാന്‍ പുറത്തിറക്കിയ ഒന്‍പതുനാണയങ്ങളുടെ സെറ്റ്, 2013-ല്‍ വത്തിക്കാന്‍ ഇറക്കിയ പാപ്പായുടെ കോപ്പര്‍മെഡല്‍, സ്റ്റാമ്പും നാണയവും അടങ്ങിയ കാര്‍ഡ്, ബ്രിട്ടന്‍ ഇറക്കിയ ഫ്രാന്‍സിസ് മാര്‍പാപ്പായുടെ കോയിന്‍ കവര്‍, ആഫ്രിക്കന്‍ രാജ്യമായ പലാവു പുറത്തിറക്കിയ ചരിത്രസമ്മേളനം എന്ന്ആലേഖനം ചെയ്ത പോപ്പ് ബനഡിക്ട് പതിനാറാമന്റെയും ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും ചിത്രം അടങ്ങിയ നാണയങ്ങള്‍, പീയൂസ് 11-ാമന്‍ മാര്‍പാപ്പ തുടങ്ങി ഫ്രാന്‍സിസ് മാര്‍പാപ്പ വരെയുള്ള എട്ട് പാപ്പാമാരുടെ ചിത്രങ്ങള്‍ അടങ്ങിയ വത്തിക്കാന്‍ സിറ്റിയുടെ 80 വര്‍ഷം എന്ന പേരില്‍ ഇറക്കിയ നാണയം, ഫ്രാന്‍സിസ് പാപ്പായുടെ മരണത്തിനു മുന്പ് ഇറക്കിയ സ്റ്റാന്പും നാണയവും-ഇതെല്ലാം കാണുന്‌പോള്‍ അവയ്ക്കു മുന്നില്‍ സ്‌നേഹപ്രണാമം അര്‍പ്പിക്കുകയാണ് ജോജോ. 


വിവിധ പാപ്പാമാരുടെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങള്‍ സൂചിപ്പിക്കുന്ന വിവിധ രാജ്യങ്ങളുടെ സ്റ്റാന്പുകള്‍, ചിത്രങ്ങള്‍ ആലേഖനം ചെയ്ത നാണയങ്ങള്‍, മെഡലുകള്‍ എന്നിവയും ജോജോയുടെ ശേഖരത്തിലുണ്ട്. ഇതിനു പുറമേ 200-ഓളം രാജ്യങ്ങളുടെ കറന്‍സികള്‍, നൂറുവര്‍ഷം പഴക്കമുള്ള കലണ്ടറുകള്‍, ആഫ്രിക്കന്‍ സ്വര്‍ണഖനിയിലെ മണ്ണ്, പഴയകാല എഴുത്ത് സാമഗ്രിയായ താളിയോല, അളവുതൂക്ക ഉപകരണങ്ങള്‍, മദര്‍തെരേസയുടെ ചിത്രം ആലേഖനം ചെയ്ത അഞ്ച്, 100,1000 രൂപയുടെ നാണയങ്ങള്‍, രാജഭരണകാലത്തെ നാണയങ്ങള്‍, ഡാവിഞ്ചി, മദര്‍തെരേസ, ഗാന്ധിജി തുടങ്ങിയവരുടെ മില്ലേനിയം മെഡലുകള്‍, അല്‍ഫോന്‍സാ നാണയങ്ങള്‍, പ്രൗഡ് ഓഫ് ഇന്ത്യ എന്നപേരില്‍ ഇറക്കിയ 24 കാരറ്റ് സ്വര്‍ണത്തില്‍ പ്ലേറ്റ് ചെയ്ത റെപ്ലിക സ്റ്റാന്പുകള്‍, ലണ്ടന്‍ ഒളിന്പിക്‌സില്‍ ഇറക്കിയ 30 നാണയങ്ങള്‍, ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളുടെ നാണയങ്ങള്‍ എന്നിവയെല്ലാം നിധിപോലെ ഇദ്ദേഹം സൂക്ഷിക്കുന്നു. വാഴക്കുളം വിശ്വജ്യോതി എന്‍ജിനിയറിംഗ് കോളേജിലെ റിട്ട. അസി.പ്രഫസറും ഇടുക്കി ഫിലാറ്റലിക് ആന്‍ഡ ന്യൂമിസമാറ്റിക് സൊസൈറ്റി മെംബറുമാണ് ഇദ്ദേഹം. ഭാര്യ ബെന്‍സി (റിട്ട. ജോയിന്റ് രജിസ്ട്രാര്‍). മക്കള്‍: റോഷന്‍, റോജന്‍ 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments