വിദേശത്തു നിന്നെത്തിയ സുഹൃത്തുമായി പോയ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം ....3 പേർക്ക് പരിക്ക്



  വിദേശത്തു നിന്നെത്തിയ സുഹൃത്തുമായി പോയ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് മൂന്നംഗ യുവ സംഘത്തിന് ഗുരുതര പരിക്ക്.  
 
വാഹനം ഓടിച്ചിരുന്ന ആലുവ പകിടേരിൽ മനാഫ് മജീദ് (33), ഇരുമ്പുപാലം വലിയവീട്ടിൽ വി.എം നതീർ (33), ഇടുക്കി മുരിക്കാശേരി സ്വദേശി കെ.എൻ അജിത് (32) എന്നിവർക്കാണ് പരിക്കേറ്റത്.  കമ്പിളികണ്ടത്തിനു സമീപം മുക്കുടത്ത് നിർമ്മല ആശുപത്രി വളപ്പിലേക്ക് നിയന്ത്രണം വിട്ട കാർ മറിയുകയായിരുന്നു.  
 നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും മുരിക്കാശേരിക്ക് പോകുന്ന വഴി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മൂന്നു പേരാണ് വാഹനത്തിലുണ്ടായിരുന്നത്.


 പിൻ സീറ്റിൽ കിടന്ന് ഉറങ്ങുകയായിരുന്ന നതീറിൻ്റെ പരിക്ക് ഗുരുതരമാണ്. സ്പൈനൽ കോഡിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 
 ചനലശേഷി നഷ്ടപ്പെട്ട നിലയിലാണ്. എറണാകുളത്ത് ലേക് ഷോർ ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കും. ബാക്കി രണ്ടു പേരുടെ പരിക്കുകൾ ഗുരുതരമല്ലെന്നതാണ് സൂചന. ഓസ്ട്രേലിയയിൽ കാരവാനുകളുടെ ടെക്നീഷ്യനാണ് അജിത്. അവധിയെടുത്തു നാട്ടിലെത്തിയ അജിതിനെ മുരിക്കാശേരിയിലെ വീട്ടിലെത്തിക്കാനാണ് സുഹൃത്തുക്കളായ നതീറും മനാഫും ഒരുമിച്ച് യാത്ര പുറപ്പെട്ടത്. തലകീഴായി മറിഞ്ഞ കാർ പൂർണമായും തകർന്ന നിലയിലാണ്. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments