വഖഫ് ബിൽ നിയമമാവണം , ഭേദഗതി വീണ്ടും ഉണ്ടാവണം : ഡാൻ്റീസ് കൂനാനിക്കൽ .
രാജ്യത്തെ പൊതു നിയമ വ്യവസ്ഥയ്ക്ക് വിരുദ്ധമായ നിലവിലുള്ള വഖഫ് നിയമം ഭേദഗതി ചെയ്യേണ്ടത് അനിവാര്യമാണന്നും എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളുടയും സ്വാഭാവിക അവകാശവും നീതിയും ഉറപ്പുവരുത്തുന്ന വിധത്തിൽ തുടർ ഭേദഗതികൾ ഉണ്ടാവണമെന്നും പാലാ രൂപതാ പാസ്റ്റാൽ കൗൺസിൽ സാമൂഹ്യക്ഷേമ വിഭാഗം ചെയർമാൻ ഡാൻ്റീസ് കൂനാനിക്കൽ ആവശ്യപ്പെട്ടു. നീതി നിഷേധത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാമെന്ന നിർദിഷ്ട ബില്ലിലെ വ്യവസ്ഥ സ്വാഗതം ചെയ്യുന്നതിനൊപ്പം അമുസ്ലീങ്ങളെ ബോർഡിൽ ഉൾപ്പെടുത്താനുള്ള വ്യവസ്ഥ അംഗീകരിക്കാനാവാത്തതാണന്നും വഖഫ് ഭൂമിയെന്ന പേരിൽ കുടിയിറക്കു ഭീഷണി നേരിടുന്ന മുനമ്പം ജനതയുടെ ഉൾപ്പെടെയുള്ളവരുടെ അതിജീവന പ്രശ്നങ്ങൾക്കു നേരെ കേവല കക്ഷി രാഷ്ട്രീയത്തിനതീതമായ നിലപാട് സ്വീകരിക്കാൻ എല്ലാ രാഷ്ട്രീയ പാർടികളും മുന്നണികളും തയ്യാറാകണം.
സാമുദായിക വിദ്വേഷം വളർത്താനും രാഷ്ട്രീയ മുതലെടുപ്പു നടത്താനും ചില പാർടികളും രാഷ്ട്രീയേതര സംഘടനകളും നടത്തുന്ന ശ്രമങ്ങളിൽ ജാഗ്രത പുലർത്തണമെന്നും കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം കൂടിയായ ഡാൻ്റീസ് കൂനാനിക്കൽ പറഞ്ഞു. വഖബ് ബിൽ സംബന്ധിച്ച് പാലായിൽ നടന്ന സൗഹൃദ സംവാദം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. കേരളാ സോഷ്യൽ സർവ്വീസ് ഫോറം സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ടോണി സണ്ണി അദ്ധ്യക്ഷനായിരുന്നു. പി.വി. ജോർജ് പുരയിടം, ജോയി മടിയ്ക്കാങ്കൽ, സിബി മാത്യു, വിമൽ ജോണി ഷിൽജോ ഈറ്റയ്ക്കക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments