പാലാ നഗരസഭയിൽ പുതിയ എൻജിനിയേഴ്സ് ബ്ലോക്ക് നിർമ്മിച്ചു....നഗരസഭ ചെയർമാൻ തോമസ് പീറ്റർ ഉത്ഘാടനം നിർവഹിച്ചു



പാലാ   നഗരസഭയിൽ എൻജിനിയറിംഗ് വിഭാഗത്തിനു വേണ്ടി പുതുതായി നിർമ്മിച്ച എൻജിനിയേഴ്സ് ബ്ലോക്കിൻ്റെ ഉത്ഘാടനം നഗരസഭ ചെയർമാൻ തോമസ് പീറ്റർ നിർവഹിച്ചു. വനിതാ ജീവനക്കാർക്കാർക്കായി നിർമ്മിച്ച  ടോയ്‌ലറ്റ് ബ്ലോക്കിൻ്റെ ഉത്ഘാടനം വൈസ് ചെയർപേഴ്സൺ ബിജി ജോജോ നിവഹിച്ചു.


 വികസനസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് മുഖ്യപ്രഭാഷണം നടത്തി.
സെക്രട്ടറി ജൂഹി മരിയ ടോം, എ എക്സ് ഇ സിയാദ് എ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിന്ദു മനു, ലിസിക്കുട്ടി മാത്യു, ജോസ് ചീരാം കുഴി, കൗൺസിലർമാരായ ആൻ്റോ പടിഞ്ഞാറെക്കര സിജി പ്രസാദ്, നീനാ ചെറു വള്ളി, മായാ പ്രദീപ്,ഷാജു തുരുത്തൻ,ബൈജു കൊല്ലംപറമ്പിൽ , സതി ശശികുമാർ, വി സി പ്രിൻസ്, എ ഇ ബോണി എസ് തുടങ്ങിയവർ പ്രസംഗിച്ചു. 


ഇതോടൊപ്പം ആധുനികരീതിയിലുള്ള ഒരു വീഡിയോ കോൺഫറൻസ് റുമിൻ്റെ യ്യും പുതിയ ഒരു മിനി എസി ഹാളിൻ്റെയും പണി നടന്നു വരുകയാണെന് വികസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് പറഞ്ഞു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments