കവീക്കുന്നിലും പാമ്പൂരാംപാറയിലും വിശുദ്ധ വാരാചരണം
കവീക്കുന്നിലും പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിലും വിവിധ തിരുക്കർമ്മങ്ങളോടെ വിശുദ്ധവാരാചരണം നടത്തും. കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളിയിൽ നാളെ (17/04) രാവിലെ 6.45 കാലു കഴുകൽ ശുശ്രൂഷ. ഫാ. ജോസഫ് മൈലപ്പറമ്പിൽ. 18 നു വെള്ളിയാഴ്ച രാവിലെ 6.45 ന് പീഡാനുഭവ തിരുകർമ്മങ്ങൾ നടക്കും. തുടർന്ന് 8.30 ന് പാമ്പൂരാംപാറ വ്യാകുലമാതാ തീർത്ഥാടനകേന്ദ്രത്തിലേയ്ക്ക് കുരിശിൻ്റെവഴി.
തുടർന്ന് പാമ്പൂരാംപാറയിൽ സ്ഥാപിച്ച 14 സ്ഥലങ്ങളിലേയ്ക്കും കുരിശിൻ്റെ വഴി നടക്കും. 11 ന് റവ ഡോ ജോർജ് വർഗീസ് ഞാറക്കുന്നേൽ പീഡാനുഭവ സന്ദേശം നൽകും. പിന്നീട് നേർച്ച ചോറ് വിതരണം. 19 ന് ശനിയാഴ്ച 6.45 ന് കവീക്കുന്ന് പള്ളിയിൽ തിരുക്കർമ്മങ്ങളും പുത്തൻവെള്ളം വെഞ്ചിരിപ്പും.
20ന് ഞായറാഴ്ച വെളുപ്പിന് 3 ന് ഉയർപ്പിൻ്റെ തിരുക്കർമ്മങ്ങൾ. തുടർന്ന് രാവിലെ 6.45 ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.
0 Comments