പാലാ നഗര സഭാ ചെയർമാൻ മുന്നിട്ടിറങ്ങി..... ഇഞ്ചക്കാടുകൾ വെട്ടി നീക്കി
പാലാ -രാമപുരം റോഡിൽ മുണ്ടുപാലത്തും കിഴതടിയൂർ ബൈപ്പാസിലും വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ഭീഷണിയായിരുന്ന ഇഞ്ചക്കാടുകൾ പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്ററിൻ്റെ നേതൃത്വത്തിൽ ഇന്ന് രാവിലെയാണ് വെട്ടി നീക്കിയത്.
വൈസ് ചെയർപേഴ്സൺ ബിജി ജോജോയും സ്ഥലത്തെത്തിയിരുന്നു ഇത് സംബന്ധിച്ച് കഴിഞ്ഞദിവസം "യെസ് വാർത്ത" റിപ്പോർട്ട് ചെയ്തിരുന്നു. പാലാ പൗരാവകാശ സമിതി പ്രസിഡൻ്റ് ജോയി കളരിക്കൽ ഇതു സംബന്ധിച്ച് ചെയർമാൻ തോമസ് പീറ്ററിന് പരാതിയും നൽകിയിരുന്നു.
0 Comments