അങ്കണവാടി സ്റ്റാഫ് അസോ. സംസ്ഥാന നേതൃയോഗം
അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ, ജില്ലാ ഭാരവാഹികൾ, പ്രോജക്ട് കമ്മിറ്റി ഭാരവാഹികൾ എന്നിവരുടെ സംയുക്ത നേതൃയോഗം ഏപ്രിൽ 12 ന് രാവിലെ 10.30 ന് പാലാ ടോംസ് ചേംബേഴ്സ് ഹാളിൽ നടക്കും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്.രമേഷ് ബാബു അധ്യക്ഷത വഹിക്കും. ഭാരവാഹികളായ ഷാലി തോമസ്, ബിൻസി ജോസഫ്, പൊന്നമ്മ തങ്കച്ചൻ എന്നിവർ പ്രസംഗിക്കും. വേതന വർധന, വിരമിക്കൽ ആനുകൂല്യങ്ങൾതുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സമരപരിപാടികൾക്ക് യോഗം രൂപം നൽകും.
0 Comments