ശുചിത്വം ഉറപ്പുവരുത്തുവാൻ തട്ടുകടകളിൽ പരിശോധനയുമായി പാലാ നഗരസഭ.




ശുചിത്വം ഉറപ്പുവരുത്തുവാൻ തട്ടുകടകളിൽ പരിശോധനയുമായി പാലാ നഗരസഭ.

നഗരസഭ പ്രദേശത്തെ തട്ടുകടകളിലും രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകളിലും ശുചിത്വം നിലവാരം ഉറപ്പുവരുത്തുന്നതിനായി പരിശോധന നടത്തി നടപടികൾ സ്വീകരിച്ച് പാലാ നഗരസഭ പൊതുജന ആരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം. കഴിഞ്ഞ ദിവസം വൈകുന്നേരം 7 മണി മുതൽ 11 മണി വരെയാണ് പാലാ ടൗണിലെ തട്ടുകടകളെ   കേന്ദ്രീകരിച്ച് പ്രത്യേക ഡ്രൈവ് നടത്തിയത്.പ്രധാന റോഡരികുകളിൽ ഫുട്പാത്തുകളിൽ ആണ് മിക്ക തട്ടുകളും പ്രവർത്തിച്ചു വരുന്നത്.


പരിശോധനയിൽ സ്ഥാപനങ്ങളിലെ മലിനജലം പൊതു ഓടകളിലേക്ക് ഒഴുക്കുന്നതായും, പല സ്ഥാപനങ്ങളും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതായും കണ്ടെത്തി. സ്ഥാപനങ്ങളിലെ പാചകക്കാർക്കും, വില്പനക്കാർക്കും ആരോഗ്യ പരിശോധന നടത്തി ഹെൽത്ത് കാർഡ് ഹാജരാക്കുന്നതിലും സ്ഥാപന ഉടമകൾക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. നിരോധിത പ്ലാസ്റ്റിക് ഡിസ്പോസിബിൾ പ്ലേറ്റുകളുടെയും, ഗ്ലാസുകളുടെയും, നിരോധിത കളർ ഉൽപ്പന്നങ്ങളുടെയും ഉപയോഗം കണ്ടെത്തിയിട്ടുണ്ട്. പാചക ആവശ്യത്തിനായി സംഭരിക്കുന്ന കുടിവെള്ള പരിശോധന റിസൽട്ട് പല തട്ടുകളിലും ഉണ്ടായിരുന്നില്ല.


 കുടിവെള്ളവും ,പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം ശേഖരിക്കുന്ന ജാറുകളും വൃത്തിഹീനമായി കാണപ്പെട്ടതായി നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാല വിഭാഗം അറിയിച്ചു. മാലിന്യ സംസ്കരണത്തിൽ ഗുരുതരമായ പിഴവുകൾ പരിശോധന സംഘത്തിന് കണ്ടെത്തുവാൻ സാധിച്ചു. 
 നഗരത്തിലെ പത്ത് രാത്രികാല തട്ടുകടകളിൽ പരിശോധന നടത്തിയതിൽ എട്ട് സ്ഥാപനങ്ങൾക്ക് ന്യൂനതകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ നോട്ടീസ് നൽകിയിട്ടുണ്ട്. പരിശോധനകൾക്ക് നഗരസഭ ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി ജോൺ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് സിജി, പബ്ലിക് ഇൻസ്പെക്ടർ രഞ്ജിത്ത് ആർ ചന്ദ്രൻ താലൂക്ക് ഹോസ്പിറ്റൽ ഹെൽത്ത് ഇൻസ്പെക്ടർ കുഞ്ഞബ്ദുള്ള എന്നിവർ നേതൃത്വം നൽകി. 
 വൃത്തിയുള്ള സാഹചര്യത്തിൽ മായം ഇല്ലാത്ത ഭക്ഷണം, രുചികരമായി പാചകം ചെയ്ത് ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ ആണ് ഭക്ഷണശാലകൾ ശ്രദ്ധിക്കേണ്ടതെന്ന് ആരോഗ്യവിഭാഗം സ്ഥാപന ഉടമകൾക്ക് നിർദ്ദേശം നൽകി നിയമലംഘകർക്കെതിരെ പിഴ ഈടാക്കൽ, പ്രോസിക്യൂഷൻ തുടങ്ങിയ നടപടികൾ സ്വീകരിക്കുമെന്ന് ക്ലീൻ സിറ്റി മാനേജർ ആറ്റ്ലീ പി ജോൺ അറിയിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments