കേരളം ഭരിക്കുന്നത് കേരളം കണ്ട ഏറ്റവും വലിയ ജനദ്രോഹ സർക്കാർ ..അഡ്വ ബിജു പുന്നത്താനം
കേരളം ഭരിക്കുന്നത് കേരളം കണ്ട ഏറ്റവും വലിയ ജനദ്രോഹ സർക്കാരാണെന്നും സർക്കാർ കേരത്തിലെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം പറഞ്ഞു .
ഭൂനികുതി വർദ്ധനവിനെതിരായും പിണറായി സർക്കാരിന്റെ ജനദ്രോഹനടപടികൾക്കെതിരായും തലനാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വില്ലേജ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിജു പുന്നത്താനം .
ബ്ലോക് പ്രസിഡന്റ് മോളി പീറ്റർ ,മണ്ഡലം പ്രസിഡന്റ് ബേബി പൊതനപുറം ,കുര്യൻ നെല്ലുവേലി ,രോഹിണിബായ് ഉണ്ണികൃഷ്ണൻ ,ജോസ് നമ്പിടാകം തുടങ്ങിയവർ സംസാരിച്ചു
0 Comments