തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് എൽ ഡി എഫ് സർക്കാർ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കരൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ രാപ്പകൽ സമരം നടത്തി.
മുൻ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് പയസ് മാണി അദ്ധ്യക്ഷത വഹിച്ചു.
എൻ.സുരേഷ്, ബിജു പുന്നത്താനം, പ്രൊഫ.സതീശ് ചൊള്ളാനി, ജോർജ് പുളിങ്കാട്, മൈക്കിൾ പുല്ലുമാക്കൽ, സന്തോഷ് മണർകാട്ട്, സാബു എബ്രഹാം, സന്തോഷ് കുര്യത്ത്, മോഹൻകുമാർ പുത്തൻപുരയ്ക്കൽ, ലിസിക്കുട്ടി മാത്യു. ആനി ബിജോയി, ജോസ് ആനക്കല്ലുങ്കൽ, ജോയ്സ് ചെറിയാൻ,അലക്സാണ്ടർ ഷിജി ഇലവുമൂട്ടിൽ .ബിനോയി ചൂരനോലി, നവീൻ പുത്തൻപുരയ്ക്കൽ, രുഗ്മണിയമ്മ, പി.വി രാമൻ, കെ.എസ് രാജു, മനോജ് വള്ളിച്ചിറ തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments