തുടർഭരണം: അട്ടിമറിശ്രമങ്ങളെ ജനങ്ങൾ പരാജയപ്പെടുത്തും: ഡാൻ്റീസ് കൂനാനിക്കൽ .


തുടർഭരണം: അട്ടിമറിശ്രമങ്ങളെ ജനങ്ങൾ പരാജയപ്പെടുത്തും: ഡാൻ്റീസ് കൂനാനിക്കൽ . 

ഇടതുമുന്നണി സർക്കാരിൻ്റെ ഭരണ തുടർച്ച നാടിനാവശ്യമാണെന്ന് വിവിധ കേന്ദ്രങ്ങളിൽ നിന്നുയർന്നു വരുന്ന ജനവികാരത്തിൽ അസംതൃപ്തരായ പ്രതിപക്ഷ പാർടികളും വലതുപക്ഷ മാധ്യമങ്ങളും സൃഷ്ടിക്കുന്ന വ്യാജ പ്രചാരണങ്ങളെയും അട്ടിമറിശ്രമങ്ങളെയും തികഞ്ഞ അവജ്ഞയോടെ കേരള ജനത പുച്ഛിച്ചുതള്ളുമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡാൻ്റീസ് കൂനാനിക്കൽ പറഞ്ഞു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്കു നൽകിയ ഓരോ വാഗ്ദാനങ്ങളും നടപ്പിലാക്കി നൂറ് ശതമാനം പദ്ധതി തുക ഫല പ്രദമായ വിധം വികസനപ്രവർത്തനങ്ങൾക്ക്‌ വിനിയോഗിച്ച് കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമ പഞ്ചായത്തായി സംസ്ഥാന തലത്തിൽ ആദരവ് ഏറ്റുവാങ്ങിയ ഇടതു മുന്നണിയുടെ പഞ്ചായത്ത് ഭരണം അകലക്കുന്നത്ത് പുതുചരിത്രം രചിച്ചതായും അദ്ദേഹം പറഞ്ഞു.



 സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷത്തിന് മുന്നോടിയായി കാഞ്ഞിരമറ്റത്തു നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഡാൻ്റീസ് കൂനാനിക്കൽ.സി.പി.ഐ (എം) ബ്രാഞ്ച് സെക്രട്ടറി ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് മാത്തുക്കുട്ടി ഞായർകുളം, സി.പി.ഐ (എം) ഏരിയാ കമ്മറ്റിയംഗം ചന്ദ്രാജിചെമ്പിളാവ്, ലോക്കൽ സെക്രട്ടറി ടോമി മാത്യു ഈരൂരിക്കൽ, മുൻ സെക്രട്ടറി പി.കെ.കുര്യൻ, ജോർജുകുട്ടി കുന്നപ്പള്ളി, ഗോപിദാസ് ചെങ്ങളം ,സെബാസ്റ്റ്യൻ ആരുച്ചേരിൽ തുടങ്ങിയവർ പ്രസംഗിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments