പത്താം ക്ലാസ്സില്‍ പഠിക്കുന്ന പെൺകുട്ടിയെ രണ്ട് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു… ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു…


 പത്താം ക്ലാസ്സില്‍ പഠിക്കുന്ന പതിനഞ്ചുകാരിയെ രണ്ടുപേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കോഴിക്കോട്ടെ നല്ലളം പൊലീസ് കേസെടുത്തു. പതിമൂന്നും പതിനാലും വയസ്സുള്ള സുഹൃത്തുക്കളാണ് പീഡനത്തിന് പിന്നില്‍.ആറാം ക്ലാസില്‍ പഠിക്കുന്ന മറ്റൊരു കുട്ടി പീഡിപ്പിക്കുന്ന തിന്റെ രംഗങ്ങള്‍ ഫോണില്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.ഒരാഴ്ചയ്ക്ക് മുന്‍പാണ് സംഭവം. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങിലാണ് കുട്ടി ഇക്കാര്യം തുറന്ന് പറയുന്നത്. തുടര്‍ന്ന്, അധ്യാപകരും കുടുംബാംഗങ്ങളും സംശയം ഉറപ്പാക്കി പോലീസിനെ അറിയിക്കുകയാ യിരുന്നു. 


നല്ലളം സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. വിവരമറിഞ്ഞ പോലീസ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിച്ചതായും പറഞ്ഞു.  സംഭവത്തില്‍ തിങ്കളാഴ്ച മൂന്നു കുട്ടികളെയും കമ്മിറ്റിക്ക് മുന്‍പാകെ ഹാജരാക്കാന്‍ പോലീസിനോട് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. പീഡിപ്പിച്ചവരും ദൃശ്യങ്ങള്‍ പകര്‍ത്തിയവനും വിദ്യാര്‍ത്ഥികളായ തിനാല്‍, പോക്സോ നിയമ പ്രകാരമുള്ള നടപടികളിലേക്ക് പൊലീസ് നീങ്ങുകയാണ്. കുട്ടികളുടെ മനസികാവസ്ഥയും ഭാവിയുമെല്ലാം കണക്കിലെടുത്ത് കോടതി മേല്‍നോട്ടത്തിലായിരിക്കും തുടര്‍ന്നുള്ള നടപടി ക്രമങ്ങളെന്ന് അധികൃതര്‍ പറഞ്ഞു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments