പാലാ ബാര്‍ അസോസിയേഷന്‍ അടക്കിവാഴാന്‍ ഇനി പെണ്‍പട.




പാലാ ബാര്‍ അസോസിയേഷന്‍ അടക്കിവാഴാന്‍ ഇനി പെണ്‍പട. ഇത്തവണ പാലാ ബാര്‍ അസോസിയേഷന്റെ പതിനഞ്ചംഗ ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് മുഴുവന്‍ വനിതാ വക്കീലന്‍മാരാണ്.
 
 കോട്ടയം ജില്ലയില്‍ തന്നെ ഇതാദ്യമായാണ് ഒരു ബാര്‍ അസോസിയേഷന്‍ മുഴുവന്‍ വനിതകള്‍ ഭരിക്കാനൊരുങ്ങുന്നത്. ഇന്ന് രാവിലെ 10.30 ന് പാലാ ബാര്‍ അസോസിയേഷന്‍ ഹാളില്‍ ഇവരുടെ സ്ഥാനാരോഹണം നടക്കും.
 
 
പ്രസിഡന്റായി സീനിയര്‍ അഭിഭാഷക ഉഷാ മേനോനെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അഡ്വ. മിനിമോള്‍ സിറിയക്കും സെക്രട്ടറി സ്ഥാനത്തേക്ക് അഡ്വ. രമ്യ ആര്‍-ഉം തരഞ്ഞെടുക്കപ്പെട്ടു. 
 
പ്രജിഷ ജോസ് ജോയിന്റ് സെക്രട്ടറിയും നിഷ നിര്‍മ്മല ജോര്‍ജ്ജ് ഖജാന്‍ജിയുമാണ്. എക്സിക്യൂട്ടീവ് കമ്മറ്റിയിലെ വനിതാ പ്രതിനിധിയായി അഡ്വ. ആശാ രവി മുളഞ്ഞാനിക്കുന്നേലും എക്സിക്യൂട്ടീവ് കമ്മറ്റിയിലെ ജൂനിയര്‍ മെമ്പര്‍മാരായ ദീപ എന്‍.ജിയും ഐറിന്‍ എലിസബത്തും സീനിയര്‍ മെമ്പര്‍മാരായി ഗായത്രി രവീന്ദ്രന്‍, മാഗി ബലറാം, മഞ്ജുഷ കെ.ജി., രമ്യ റോസ് ജോര്‍ജ്ജ്, സഞ്ജു പി.എസ്., സോളിമോള്‍ സെബാസ്റ്റ്യന്‍, ടിനു സ്‌കറിയ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
 
 

പതിനഞ്ചംഗ പാനലില്‍ പ്രസിഡന്റ് സ്ഥാനത്തേക്കും വൈസ് പ്രസിഡന്റ്, എക്സിക്യൂട്ടീവ് കമ്മറ്റിയംഗം എന്നീ സ്ഥാനങ്ങളിലേക്കുമാണ് മത്സരമുണ്ടായിരുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് അഡ്വ. ജോസുകുട്ടിയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അഡ്വ. ആന്റണി ഞാവള്ളിയും എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് അഡ്വ. പി.എം. ബാബുമോനും നോമിനേഷന്‍ കൊടുത്തിരുന്നു. എന്നാല്‍ ആന്റണി ഞാവള്ളിയും ബാബുമോനും പിന്നീട് പത്രിക പിന്‍വലിച്ചു. അഡ്വ. ജോസുകുട്ടി മത്സരരംഗത്തുണ്ടായിരുന്നു. ജോസുകുട്ടിക്ക് 70 വോട്ടും ഉഷാ മേനോന് 167 വോട്ടും ലഭിച്ചു. 
 
അഡ്വ. തോമസ് ജോസഫ് തൂങ്കുഴി വരണാധികാരിയായിരുന്നു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments