കാപാ നിയമ ലംഘനം : ഏറ്റുമാനൂരിൽ അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡു ചെയ്ത് ജയിലിൽ അയച്ചു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഏറ്റുമാനൂർ, കിഴക്കും ഭാഗം, വെട്ടിമുകൾ പള്ളിമല ഭാഗത്ത്, കല്ലുവെട്ടുകുഴിയിൽ വിട്ടിൽ, ജസ്റ്റിൻ കെ സണ്ണി ( 30 ) ക്ക് KAA(P)A 15(2) എറണാകുളം റേഞ്ച് DIG യുടെ ഓർഡർ പ്രകാരം കോട്ടയം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നു.
ഇയാളെ 14.04 2025 വൈകുന്നേരം ഏറ്റുമാനൂർ ഭാഗത്തുവച്ച് കണ്ട് അറസ്റ്റു ചെയ്യുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
0 Comments