യുവകവികൾക്കായി തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ "കുമാരകവി പുരസ്കാരം" നേടിയ അനഘ ജെ കോലത്തിന് . മോക്ഷം,വാഗർത്ഥം,തലതിരിച്ചുവായിക്കുന്നവർ,തോണിയില്ലാതെ,കിളിമകൾ എന്നീ കവിതകളാണ് പുരസ്കാരത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്.ഏപ്രിൽ 12ന് തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും.
പാലാ കൈരളിശ്ളോകരംഗത്തിലെ സജീവപ്രവർത്തകയായ അനഘ സാഹിത്യ അക്കാദമിയുടെ യുവപുരസ്കാർ 2022,ഒ.എൻ.വി യുവസാഹിത്യപുരസ്കാരം 2019,പുനലൂർ ബാലൻ അവാർഡ് 2020,അങ്കണം കവിതാ അവാർഡ് 2014,ആകാശവാണി യുവവാണി പുരസ്കാരം 2014, തുടങ്ങിയ ബഹുമതികൾക്ക് അർഹയാണ്
0 Comments