സാമൂഹ്യ തിന്മകൾക്കെതിരെയുള്ള പോരാട്ടം അധ്യാപക ധർമ്മം:മാണി സി. കാപ്പൻ എം.എൽ.എ




സാമൂഹ്യ തിന്മകൾക്കെതിരെയുള്ള പോരാട്ടം അധ്യാപക ധർമ്മം:മാണി സി. കാപ്പൻ എം.എൽ.എ
 കേവലം എഴുത്തും വായനയും പഠിപ്പിക്കുന്നതല്ല അധ്യാപക ധർമ്മമെന്നും ലഹരി ഉപയോഗം ഉൾപ്പെടെയുള്ള  തിന്മകൾക്കെതിരെ പോരാടുന്ന സമൂഹസൃഷ്ടിയാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും  മാണി സി. കാപ്പൻ എം.എൽ.എ. വി. കെ.പി.എം എൻ.എസ്.എസ് .ഐ.ടി.ഇ യിൽ സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എൽ.എ. അധ്യാപക വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ദ്യുതി എന്ന പേരിലുള്ള ക്യാമ്പ് പാഠ്യപദ്ധതിയുടെ ഭാഗമാണ്. മാനേജർ വി.ടി സുരേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സോജൻ തൊടുക മുഖ്യപ്രഭാഷണം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ മാ ൻ  സാജോ പൂവത്താനി, വാർഡ് മെമ്പർ ജയശ്രീ സന്തോഷ്, പി.റ്റി എ പ്രസിഡൻറ് ബി .അശോക് കുമാർ , പ്ര?ൻസിപ്പൽ രേഖ കെ.നായർ , ക്യാമ്പ് ഓഫീസർ എം. ആഷ എന്നിവർ പ്രസംഗിച്ചു. നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനവും മാണി സി. കാപ്പൻ നിർവഹിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments