പട്ടയഭൂമി അടക്കമുള്ള സ്ഥലങ്ങള്‍ വനഭൂമിയാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല....സര്‍ക്കാരിന്റെ പരിഗണനയിലുള്ള പട്ടയ അപേക്ഷകളില്‍ ഉടന്‍ തീരുമാനം വേണം : പി.ജെ. ജോസഫ്

 

പട്ടയഭൂമി അടക്കമുള്ള സ്ഥലങ്ങള്‍ വനഭൂമിയാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാരിന്റെ പരിഗണനയിലുള്ള പട്ടയ അപേക്ഷകളില്‍ ഉടന്‍ തീരുമാനം വേണമെന്നും പി.ജെ. ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. വണ്ണപ്പുറം പഞ്ചായത്തിലെ പട്ടയം ലഭിച്ചതും ജോയിന്റ് വെരിഫിക്കേഷന്‍ നടത്തിയതും വനംവകുപ്പ് ജണ്ടയിട്ട് തിരിച്ചതിന് പുറത്തുള്ള സ്ഥലവും ഉള്‍പ്പെടെ 4005 ഏക്കര്‍ ഭൂമി വനഭൂമിയാണെന്ന നിലപാട് അംഗീകരിക്കാനാകില്ല. ഈ പ്രദേശത്തിനുള്ളില്‍ മൃഗാശുപത്രി, പോസ്റ്റോഫീസ്, അങ്കണവാടി, പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍, ലൈബ്രറി അടക്കമുള്ള സ്ഥാപനങ്ങള്‍ അനേക വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്. 


നാരങ്ങാനം-വട്ടത്തൊട്ടി റോഡ്, നാരങ്ങാനം-ചാത്തന്‍പുഴപ്പടി-എടത്തൊട്ടി റോഡ്, ഇളയിടംപടി-നെയ്കുത്തനാല്‍ റോഡ്, നാരങ്ങാനം-അന്പലംപടി-താഴത്തേക്കുടി റോഡ് ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണത്തിന് സര്‍ക്കാര്‍ ഫണ്ടനുവദിക്കുകയും ഇതു പൂര്‍ത്തീകരിച്ചിട്ടുള്ളതുമാണ്. സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരം നാലായിരത്തോളം പട്ടയ അപേക്ഷകള്‍ പരിഗണനയിലാണ്. ഇവര്‍ക്ക് പട്ടയം ലഭിക്കുന്നതിനാവശ്യമായ നടപടി ത്വരിതപ്പെടുത്തണമെന്നും ജോസഫ് ആവശ്യപ്പെട്ടു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments