മീനച്ചില്‍ താലൂക്ക് എന്‍ എസ് എസ്. യൂണിയന്‍ വനിതാ സമാജം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സിന്ധു ബി. നായര്‍ക്ക് സ്വീകരണം നല്‍കി.



മീനച്ചില്‍ താലൂക്ക് എന്‍ എസ് എസ്. യൂണിയന്‍ വനിതാ സമാജം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വെമ്പള്ളി കൃഷ്ണ വിഹാറില്‍ സിന്ധു ബി. നായര്‍ക്ക് 2469-ാം നമ്പര്‍ വെമ്പള്ളി ദേവീവിലാസം എന്‍ എസ്.എസ്.  കരയോഗത്തിന്റെയും  1265-ാം നമ്പര്‍ വെമ്പള്ളി ശ്രീഭദ്രാ വനിതാ സമാജത്തിന്റെയും  സംയുക്താഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.

കരയോഗം പ്രസിഡന്റ്  പി. എന്‍ രവീന്ദ്രന്‍ നായരുടെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് മെംബര്‍   അനിതാ ജയമോഹന്‍ സ്വീകരണ സമ്മേളനം  ഉത്ഘാടനം ചെയ്തു.  സിന്ധു ബി നായരെ കരയോഗം പ്രസിഡന്റ്  പി.എന്‍ രവീന്ദ്രന്‍ നായര്‍, കരയോഗ വനിതാ സമാജം പ്രസിഡന്റ്  ശാന്തകുമാരിയമ്മ എന്നിവര്‍ ചേര്‍ന്ന് പൊന്നാടയണിയിച്ച്  ആദരിക്കുകയും   ഉപഹാരം സമര്‍പ്പിക്കുകയും  ചെയ്തു.

പി എന്‍ രവീന്ദ്രന്‍ നായര്‍,  ജിതേന്ദ്രകുമാര്‍ പരിയാരത്ത്,  സുശീലാ ശശിധരന്‍, എം എസ് വിജയന്‍  ശ്രീവത്സം , സുരേഷ് കുമാര്‍ കുഴിക്കാട്ടില്‍, ശശിധരന്‍ നായര്‍ മമ്പള്ളിപ്പറമ്പില്‍, കെ എന്‍ ജയചന്ദ്രന്‍ ശ്രീനന്ദനം,  വിശ്വനാഥന്‍ നായര്‍ കൂത്തോട്ടില്‍, റിജുരാജ് ശ്രീഗൗരി, ശാന്തകുമാരിയമ്മ ശ്രീനിലയം, കരയോഗം സെക്രട്ടറി  കൃഷ്ണകുമാര്‍ കുഴിക്കാട്ടില്‍ എന്നിവര്‍ ആശംസകള്‍  നേര്‍ന്നു. 

 
സിന്ധു ബി നായര്‍ മറുപടി പറഞ്ഞു. വനിതകളുടെ ഉന്നമനത്തിനായി താലൂക്ക് വനിതാ യൂണിയന്‍ നിരവധി കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്തു വരികയാണെന്നും ആയതിനായി താലൂക്കിലെ 105 കരയോഗങ്ങളിലും വനിതകളുടെ കൂട്ടായ്മകള്‍ സംഘടിപ്പിച്ച് സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനു വേണ്ട നടപടികള്‍ പുരോഗതിയിലാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ശരണ്‍ എം എന്‍ നന്ദി പറഞ്ഞു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments