എകെസിസി ഏഴാച്ചേരി, അന്ത്യാളം, ചക്കാമ്പുഴ യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നോമ്പുകാല തീർത്ഥാടനം ഏഴാച്ചേരി ഫാത്തിമാഗിരി കുരിശുമലയിലേക്ക് നടത്തി.
വിവിധ ഇടവകകളിൽ നിന്നായി എത്തിച്ചേരുന്ന സംഘടന പ്രവർത്തകർ തീർത്ഥാടനത്തിൽ പങ്കെടുത്തു.സൺഡേസ്കൂൾ,മിഷൻ ലീഗ്,അൾത്താര ബാലസഖ്യം എന്നിവയിലെ അംഗങ്ങളും ഇടവക ജനങ്ങളോടൊപ്പം തീർത്ഥാടനത്തിൽ സഹകാരികളായി.
തീർത്ഥാടനത്തിന്റെ ഭാഗമായി നടത്തുന്ന കുരിശിന്റെ വഴി മലമുകളിൽ എത്തിയപ്പോൾ ഏഴാച്ചേരി പള്ളി വികാരി ഫാദർ ലൂക്കോസ് കൊട്ടുകാപ്പള്ളി സന്ദേശം നൽകി.കുരിശ് ധീരതയുടെ അടയാളമാണെന്നും അതിലൂടെ ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനുള്ള ആത്മധൈര്യം നമുക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡീക്കൻ അലക്സ് കാഞ്ഞിരത്തിങ്കൽ,എ കെ സി സി ഭാരവാഹികളായ ബിനോയി പള്ളത്ത്,സാജു തെങ്ങുംപള്ളിക്കുന്നേൽ,സണ്ണി കുരിശുംമൂട്ടിൽ,സജി പള്ളിയാരടിയിൽ,ജോമിഷ് നടയ്ക്കൽ,സോജൻ കവളക്കാട്ട്,സതീഷ് ഐക്കര എന്നിവർ നേതൃത്വം നൽകി.
0 Comments