കായിക അധ്യാപകരുടെ വാർഷിക സമ്മേളനവും യാത്രയയപ്പും
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ കായിക അധ്യാപക സംഘടനയുടെ വാർഷിക സംഗമവും അധ്യാപകർക്കുള്ള യാത്രയയപ്പും ഏപ്രിൽ മാസം 3,4 തീയതികളിൽ മൂന്നാർ കെ ഡി എച്ച്പി ക്ലബ്ബിൽ വച്ച് നടക്കും. ഏപ്രിൽ മൂന്നാം തീയതി എംജി യൂണിവേഴ്സിറ്റിയിലെ വിവിധ കോളേജുകളിൽ നിന്നുള്ള കായിക അധ്യാപകരുടെ സ്പോർട്സ് മത്സരങ്ങളും വാർഷിക സമ്മേളനവും നടക്കും.
ഏപ്രിൽ നാലാം തീയതി ഈ വർഷം വിരമിക്കുന്ന മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ കായിക അധ്യാപകരായ പ്രൊഫ.ഡോ.ജോർജ് ജോസഫ് (കായിക വിഭാഗം മേധാവി, ഗവൺമെന്റ് കോളേജ് കോട്ടയം), പ്രൊഫ.ഡോ. കെ എം ബെന്നി (പ്രിൻസിപ്പാൾ, സെയിന്റ് ജോസഫ് ട്രെയിനിങ് കോളേജ്,മാന്നാനം) ഡോ. കെ പി സജിലാൽ ( മുൻ കായിക വിഭാഗം മേധാവി, ഡി ബി കോളേജ്, തലയോലപ്പറമ്പ് ) എന്നിവർക്ക് യാത്രയയപ്പ് നൽകും. യാത്ര അയപ്പ് സമ്മേളനത്തിൽ അസോസിയേഷൻ ഓഫ് കോളേജ് ടീച്ചേഴ്സ് ഇൻ ഫിസിക്കൽ എജുക്കേഷൻ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പ്രസിഡണ്ട് ജോസ് സേവ്യർ അധ്യക്ഷത വഹിക്കും.
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഡോ.ബിജു തോമസ്, യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. ബിനു ജോർജ് വർഗീസ് എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും. അസോസിയേഷൻ സെക്രട്ടറി ശ്രീ കെ ജി ഹനീഫ, ട്രഷറർ ഡോ.വിയാനി ചാർലി, എന്നവർ യോഗത്തിൽ സംസാരിക്കും. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ വിവിധ കോളേജുകളിൽ നിന്നുള്ള 300 ഓളം കായിക അധ്യാപകർ യോഗത്തിൽ പങ്കെടുക്കും
0 Comments