പ്രതിരോധ വാക്സിൻ എടുത്തിട്ടും പേവിഷബാധ ഉണ്ടായ കുട്ടി മരിച്ചു




 മലപ്പുറം പെരുവള്ളൂരിൽ തെരുവുനായയുടെ കടിയേറ്റ ശേഷം പ്രതിരോധ വാക്സിൻ എടുത്തിട്ടും പേവിഷബാധ ഉണ്ടായ കുട്ടി മരിച്ചു. മലപ്പുറം പെരുവള്ളൂർ സ്വദേശി ഫാരിസിന്റെ മകൾ സന ഫാരിസ്‌ ആണ്‌ മരിച്ചത്.  
 കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. കുട്ടി ഗുരുതരാസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 


ഒരു മാസം മുൻപായിരുന്നു കുട്ടിക്ക് കടിയേറ്റത്  തെരുവ് നായയുടെ ആക്രമണത്തിൽ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു.  
 കുട്ടി മിഠായി വാങ്ങാൻ പുറത്ത് പോയപ്പോഴാണ് ആക്രമണത്തിനിരയായത്. അന്നേ ദിവസം 7 പേർക്ക് കടിയേറ്റിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കുട്ടിക്ക് ഐഡിആർബി വാക്സിൻ നൽകിയിരുന്നു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments