പാലാ നഗരസഭ പ്രതിപക്ഷ അംഗങ്ങളുടെ ആരോപണങ്ങൾ വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞടുപ്പ് മുന്നിൽ കണ്ടുള്ള സ്പോൺസേർഡ് അരോപണങ്ങൾ എന്ന് ഭരണകക്ഷിയംഗങ്ങൾ. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയും ആരോഗ്യസ്ഥിരം സമിതിയും നിയന്ത്രിക്കുന്നത് യു ഡി.എഫ്: ഈ കമ്മിറ്റികൾ നിർജീവം.
പാലാ നഗരസഭയുടെ ദൈനംദിന പ്രവർത്തനങ്ങളും വികസനങ്ങളും ബഡ്ജറ്റിന് മുൻപ് തയ്യാറാക്കുന്ന ധനകാര്യ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റിയിൽ പ്രതിപക്ഷത്തിന് ഭൂരിപക്ഷം ഉണ്ടായിരുന്നിട്ട് പോലും പാലായുടെ വികസനത്തെ സംബന്ധിച്ച് ഒരു നിർദ്ദേശം പോലും ഇതേ വരെ ബഡ്ജറ്റിൽ ഉൾപ്പെടുത്തുന്നതിന് നൽകാതെയും മനപുർവ്വം കമ്മിറ്റിയിൽ ഹാജരാകാതെയും മാറി നിന്നിട്ട് ആരോപണങ്ങൾ ഉന്നയിക്കുന്നത് പാലാക്കാരെ വിണ്ഡികൾ ആക്കുന്നതിന് തുല്യമാണന്ന് നഗരസഭയിലെകേരളാ കോൺഗ്രസ് എം പാർലമെൻ്റി പാർട്ടി ലീഡറും മുൻ ചെയർമാനുമായ ആൻ്റോ ജോസ് പടിഞ്ഞാറെക്കര, സി.പി.എം പാർലമെൻ്ററി പാർട്ടി ലീഡറും മുൻ ചെയർ പേഴ്സണുമായ ജോസിൻ ബിനോ എന്നിവർ അറിയിച്ചു.
ശുചിത്വത്തിൽ പാലാ നഗരസഭ മറ്റ് നഗരസഭകള അപേക്ഷിച്ച് വളരെ മുൻപന്തിയിലാണ്. പകർച്ചവ്യാധികൾ ഇല്ലാത്ത നഗരസഭയും പാലാ തന്നെ. ആവശ്യത്തിലധികം ശുചി മുറികൾ പാലാ നഗരസഭയിലുണ്ട്.പൊതു ശൗചാലയങ്ങൾ സാമൂഹ്യ വിരുദ്ധർ പലപ്പോഴും നശിപ്പിക്കുന്നത് നിമിത്തം നിരന്തരം അറ്റകുറ്റപണികൾ ആവശ്യമായി വരുന്നുണ്ടെന്നത് വാസ്തവമാണ്. ഈ കാര്യങ്ങൾ കൂടുതലായി ശ്രദ്ധിക്കേണ്ടത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റിയാണന്നും ഇതിൻ്റെ ചെയർപേഴ്സൺ സ്ഥാനം പ്രതിപക്ഷത്തിനാണന്ന് മറക്കരുതെന്നും ഭരണപക്ഷം പറയുന്നു. കടമകളും ചുമതലകളും നിർവ്വഹിക്കാതെ ആക്ഷേപം ഉന്നയിക്കുകയാണ് പ്രതിപക്ഷം.
പാലാ നഗരസഭയിൽ ചെയർമാൻ സ്ഥാനങ്ങൾ മാറുന്നത് ഭരണത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. വികസനം ഒന്നിൻ്റെ തുടർച്ചയാണ്.
ഒരേ നിയമസഭയിൽ 3 മുഖ്യമന്ത്രിയെ (കരുണാകരൻ, ആൻ്റെണി, ഉമ്മൻ ചാണ്ടി ) ( കരുണാകരൻ, ആൻ്റെണി, പി.കെ.വി, സി.എച്ച്) സൃഷ്ടിച്ച യു.ഡി.എഫാണ് ഈ ആരോപണം ഉന്നയിക്കുന്നത്. യു.ഡി.എഫ് ഭരിക്കുന്ന കോട്ടയം നഗരസഭ പോലെ കോടികളുടെ തട്ടിപ്പ് ഇവിടെ ഉണ്ടായിട്ടില്ല.
കേരളത്തിലെ മിക്ക നഗരസഭകളെ പോലെ പാലാ നഗരസഭയും ഭരണനിർവ്വഹണ ചിലവ് വർദ്ധിക്കുന്നതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയി ലൂടെയാണ് കടന്ന് പോകുന്നത്. എങ്കിലും ഈ കൗൺസിൽ കാലത്ത് നിരവധി വികസന പ്രവർത്തനങ്ങൾ പൂർത്തികരിക്കാനും തുടക്കം ഇടാനും സാധിച്ചു. സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന പാലാ ജനറൽ അശ്രുപത്രി രോഗി സൗഹൃദ ആശുപത്രിയാക്കി മാറ്റുന്നതിനായി നിരവധി പദ്ധതികളാണ് പാലാ നഗരസഭ സഹകരണത്തോടെ നടപ്പാക്കിയത്.
ഏതൊരു സ്വകാര്യ ചികിത്സാകേന്ദ്ര ങ്ങളിലേയും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഇന്ന് ഈ ആശുപത്രിയിലുണ്ട്.ഇ -ഹെൽത്ത് സംവിധാനം, കൂടുതൽ മെഷ്യനുകൾ സ്ഥാപിച്ച് രണ്ട് ഷിഫ്ടുകളിലായി കൂടുതൽ കിഡ്നി രോഗികൾക്ക് സൗജന്യ ഡയാലാ സിസ് സൗകര്യം, കാൻസർ രോഗികൾക്കായി കിടത്തി ചികിത്സാ സൗകര്യം, സൗജന്യ കീമോതെറാപ്പി, ജോസ് കെ.മാണി എംപി, ജില്ലാ പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെ 10 കോടി രൂപയോളം മുടക്കി ആധുനിക സൗകര്യങ്ങളോടുകൂടിയ കാൻസർ സെൻ്ററിനുള്ള നടപടി ക്രമങ്ങളും ഇതിനോടകം പൂർത്തിയാക്കി.
24 മണിക്കൂർ രോഗനിർണ്ണയം സാദ്ധ്യമാക്കുന്ന ജില്ലയിലെ ഏക അംഗീകൃത ആർ.ജി.സി.ബി മെഡിക്കൽ ലാബ് ജനറൽ ആശുപത്രിയിലാണ്. വർഷങ്ങളായി മുടങ്ങിക്കിടന്ന പോസ്റ്റ് മാർട്ടം പുനരാരംഭിച്ചു. ഹോസ്പിറ്റലിലെ തിരക്ക് കുറയ്ക്കുന്നതിനായി ഡോകടർമാർ, നഴ്സ്മാർ ,മറ്റ് ജോലിക്കാർ എന്നിവരെ നിയമിച്ച് മുണ്ടുപാലത്തും അരുണാപുരത്തും രണ്ട് വെൽനസ്സ് സെൻറുകൾ ആരംഭിച്ചു.
ഹോമിയോ ആശുപത്രിയിൽ കൂടുതൽ പേരെ കിടത്തി ചികൽസിക്കുന്നതിനായി ഒരു കോടി മുടക്കി നിർമ്മിക്കുന്ന പുതിയ ബോളോക്കിൻ്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.
ടൗൺ ഹാൾ ശീതീകരിച്ചു.
ജോസ്.കെ.മാണി എംപിയുടെയും കേരളാ സർക്കാരിൻ്റെയും സഹകരണത്തോടെ നിരവധി കാര്യങ്ങൾ പാലാ നഗരസഭയ്ക്ക് നടപ്പാക്കുവൻ സാധിച്ചിട്ടുണ്ട്. സർക്കാരിൻ്റെ സാമ്പത്തിക പരിമിതിക്ക് ഇടയിലും നഗരസഭയുടെ സിന്തറ്റിക് സ്റ്റേഡിയത്തിന് 7 കോടി രൂപ അനുവദിച്ച് പുനർ നിർമ്മാണത്തിനുള്ള ടെൻഡർ നടപടികളും പൂർത്തികരിച്ചിട്ടുണ്ട്.ജനറൽ ഹോസ്പിറ്റൽ റോഡ് വികസനത്തിന് 2 കോടി രൂപ അനുവദിപ്പിച്ച് നവീകരണത്തിനായുള്ളനടപടി ക്രമങ്ങൾ പൂർത്തിയായി.റോഡ് ആലൈൻമെൻറിൽ ഉണ്ടായ എഞ്ചിനിയറിoഗ് അപാകത മൂലം മുടങ്ങി കിടന്ന റിവർവ്യൂറോഡിൻ്റെ ബാക്കി ഭാഗം (ആകാശപാത ) സാങ്കേതിക തകരാർ പരിഹരിച്ച് ഭൂമി ഏറ്റെടുപ്പ് നടപടികൾ ആരംഭിക്കുവാനായി. പണം അനുവദിച്ചിട്ടും തുടർനടപടികൾ മന്ദീഭവിച്ച പാലാ രണ്ടാം ഘട്ടറിoങ് റോഡിൻ്റെയും കളരിയാമാക്കൽ അപ്രോച്ച് റോഡിൻ്റെയും പൂർത്തീകരണത്തിനായുള്ള നടപടിക്രമങ്ങൾ നടന്ന് വരുന്നു. ജോസ്.കെ.മാണി എംപിയുടെ ഫണ്ട് ഉപയോഗിച്ച് സ്റ്റേഡിയത്തിൽ ഓപ്പൺ ജിമ്മിൻ്റെ നിർമ്മാണം പൂർത്തികരിച്ച് പൊതുജന ഞൾക്കായി തുറന്ന് കൊടുത്തു.
പാലാ നഗരസഭയിലെ നിലവിൽ ഭവന രഹിതരായ മുഴുവൻ പേർക്കും ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭവനം നിർമ്മാണം നടത്തി.മഴക്കെടുതി മൂലം നശിച്ച നഗരസഭയിലെ മുഴുവൻ റോഡുകളും പുനരുദ്ധാരണം നടത്തി .
പാലാ നഗരസഭയിൽ വർഷങ്ങളായി അടഞ്ഞുകിടന്ന വർക്കിംഗ് വ്യുമൻസ് ഹോസ്റ്റൽ വനിതാ വികസന കോർപ്പറേഷനെ ഏൽപ്പിച്ച് നഗരസഭയുടെ വരുമാനം വർദ്ധിപ്പിക്കുകയും സ്ത്രീകൾക്ക് കുറഞ്ഞ നിരക്കിൽ സുരക്ഷിതമായ താമസ സൗകര്യം ഉറപ്പാക്കുകയും ചെയ്തു. രണ്ട് മാസത്തിനകം ഇത് പൂർണ്ണ പ്രവർത്തനസജ്ജമാകും.പാലാ നഗരസഭയുടെ ശ്മശാനം ആധുനിക സൗകര്യങ്ങളോടെ വാതകശ്മാനമാക്കി ഉയർത്തി. കഴിഞ്ഞ നാലര വർഷകാല മായി നഗരസഭ ചെയ്തു വരുന്ന നിരവധി വികസന പ്രവർത്തനങ്ങളിൽ ചിലത് മാത്രമാണിത്.
മറ്റെല്ലാ നിയമസഭാമണ്ഡലങ്ങളിലെ എം.എൽ.എ മാർക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ എല്ലാം പാലാ എംൽഎയ്ക്കും സർക്കാർ നൽകുന്നുണ്ട്. പ്രതിപക്ഷം ഉന്നയിച്ച പല ആരോപണങ്ങ ൾക്കും മറുപടി നൽകേണ്ടത് പ്രതിപക്ഷത്തിൻ്റെ സ്വന്തംഎം.ൽ എ യും എം.പിയുമാണ്.ജനം ചുമതല ഏല്പിച്ചവരുടെ നിസ്സംഗതയാണ് ചോദ്യം ചെയ്യേണ്ടത്. യു.ഡി.എഫിന് ഭരണം ലഭിച്ചാൽ ചെയർപേഴ്സൺ സ്ഥാനം കോൺഗ്രസിനാണോ ,ജോസഫ് ഗ്രൂപ്പിനാണോയെന്ന തർക്കമാണ് അവിടെ നടക്കുതെന്നും അത് വെറും വ്യാമോഹം മാത്രമാണന്നും ഭരണപക്ഷം കുറ്റപ്പെടുത്തുന്നു. കൗൺസിൽ യോഗങ്ങളിൽ പരസ്പരം സംസാരിക്കുക പോലും ഇല്ലാത്ത പ്രതിപക്ഷാംഗങ്ങൾ പത്രസമ്മേളനത്തിന് ഒരു മേശയ്ക്ക് ചുറ്റും അവസാനകാലത്ത് ഒന്നിച്ചിരുന്നത് അവരുടെ ഉന്നത നേതൃത്വത്തിൻ്റെ ഇടപെടൽ മൂലം മാത്രമാണന്നും അങ്ങനെയെങ്കിലും ഒരുമിച്ച് അവർ ഇപ്പോഴെങ്കിലും ഇരുന്നതിൽ സന്തോഷമുണ്ടന്നും ഭരണപക്ഷി അംഗങ്ങൾ പറഞ്ഞു .
0 Comments