കോടികളുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി മെഹുല്‍ ചോക്സി അറസ്റ്റിൽ.


 കോടികളുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി മെഹുല്‍ ചോക്സി അറസ്റ്റിൽ. ബെല്‍ജിയത്ത് വച്ചാണ് ഇയാള്‍ അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിബിഐയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ബല്‍ജിയം പൊലീസാണ് ചോസ്‌കിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. 

  ബാങ്കിങ് മേഖലയെ പിടിച്ചുകുലുക്കിയ കോടികളുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് പുറത്തുവരുന്നതിന് തൊട്ടുമുന്‍പാണ് ചോക്സി രാജ്യം വിട്ടത്.

 
 കോടികളുടെ തട്ടിപ്പു കേസില്‍ രാജ്യംവിട്ട ചോക്സിയെ കൈമാറാന്‍ ഇന്ത്യ ബെല്‍ജിയത്തോട് ആവശ്യപ്പെട്ടിരുന്നു. 13,500 കോടിയുടെ ബാങ്ക് തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയാണ് മെഹുല്‍ ചോക്സി.വായ്പ തട്ടിപ്പ് നടത്തിയ കേസില്‍ അന്വേഷണം നേരിടുന്ന ചോക്സി, ഭാര്യ പ്രീതി ചോക്സിക്കൊപ്പം ബെല്‍ജിയത്തില്‍ താമസിച്ചു വരികയായിരുന്നു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments