നാഡി മിടിപ്പിലൂടെ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം ഡോ. കൃഷ്ണപ്രിയയ്ക്ക് അറിയാം... കേരളത്തില്‍ നാഡി ചികിത്സാ രംഗത്തെ ഏക വനിതാ ഡോക്ടര്‍



സുനില്‍ പാലാ

ഒരാളുടെ ആരോഗ്യം ആ ശരീരത്തിലെ നാഡിയിലൂടെ അറിയാം. ശരീരത്തിന്റെ മാത്രമല്ല മനസ്സിന്റെ പോലും സുഖദുഖങ്ങളും ആരോഗ്യ അനാരോഗ്യങ്ങളും നാഡിയുടെ മിടിപ്പില്‍ മുഴച്ചുനില്‍ക്കും. അതുവഴി അത് ഡോ. കൃഷ്ണപ്രിയയുടെ മനസ്സിലേക്കുമെത്തും.



നാഡി പിടിച്ചാല്‍ ഡോ. കൃഷ്ണപ്രിയയ്ക്ക് ആരുടെയും രോഗം തിരിച്ചറിയാം. സിദ്ധയിലൂടെയും നാച്ചുറോപ്പതിയിലൂടെയും ഇതിന് പരിഹാരവും നിര്‍ദ്ദേശിക്കും. കേരളത്തില്‍ നാഡീചികിത്സ ചെയ്യുന്ന ഏക വനിതാ ഡോക്ടറാണ് കൃഷ്ണപ്രിയ. സിദ്ധവൈദ്യത്തിന്റെ അത്ഭുതകരമായ രോഗശാന്തിയിലൂടെ അനേകര്‍ക്ക് ആശ്വാസം പകരുന്ന യുവഡോക്ടര്‍.

സിദ്ധചികിത്സയിലാണ് ഡോ. കൃഷ്ണപ്രിയ പ്രാവീണ്യം തെളിയിച്ചതെങ്കിലും നാഡി ചികിത്സയിലൂടെ പ്രസിദ്ധനായ ഡോ. വിഷ്ണു മോഹന്റെ സഹധര്‍മ്മിണിയായി എത്തിയതോടെ നാച്ചുറോപ്പതിയിലും ശ്രദ്ധ കേന്ദ്രീകരിച്ചുതുടങ്ങി.

ഭാരതം ഒരുകാലഘട്ടത്തില്‍ അറിവിന്റെ അക്ഷയഖനിയായിരുന്നു. പുകള്‍പെറ്റ പതിനെട്ട് സിദ്ധന്‍മാര്‍ പല കാലങ്ങളിലായി കണ്ടുപിടിച്ച സര്‍വ്വരോഗ ശമനത്തിന്റെ മരുന്ന് സിദ്ധവൈദ്യത്തിലുണ്ട്. ശരീരത്തിലെ തൊണ്ണുറ്റിയാറ് തത്വങ്ങള്‍ക്കും മര്‍മ്മങ്ങള്‍ക്കുമാണ് സിദ്ധചികിത്സയുടെ പ്രയോജനം കിട്ടുന്നത്. അതുകൊണ്ടുതന്നെ രോഗത്തെ പാടേ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സിദ്ധവൈദ്യത്തിന് കഴിയും.

ആലപ്പുഴ മുല്ലയ്ക്കല്‍ ഗീതാജ്ഞലിയില്‍ റിട്ടയേര്‍ഡ് എസ്.ബി.ഐ. മാനേജര്‍ എന്‍.കെ. ശ്രീകുമാറിന്റെയും റിട്ടയേര്‍ഡ് അധ്യാപിക ഗീതാദേവിയുടെയും രണ്ട് പെണ്‍മക്കളില്‍ ഇളയ ആളായ ഡോ. കൃഷ്ണപ്രിയയ്ക്ക് കുഞ്ഞുന്നാളുമുതലേ ഒരു ഡോക്ടറാവാനായിരുന്നു ആഗ്രഹം. 



സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞിരിക്കെയാണ് കൃഷ്ണപ്രിയ സിദ്ധാന്‍മാരെകുറിച്ച് വായിച്ചത്. അതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹം ആയി. അപ്പോളാണ് തനിക്കറിയാവുന്ന രണ്ടുപേര്‍ സിദ്ധാ വൈദ്യം പഠിക്കുന്നതായി കൃഷ്ണപ്രിയയ്ക്ക് മനസ്സിലായത്. അങ്ങനെ കേരള മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതി തിരുവനന്തപുരം ശാന്തിഗിരി സിദ്ധാ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടി. ബാച്ചിലര്‍ ഓഫ് സിദ്ധ മെഡിസിന്‍ ആന്റ് സര്‍ജറി ആയിരുന്നു കോഴ്സ്. കേരള യൂണിവേഴ്സിറ്റി ഹെല്‍ത്ത് സയന്‍സിന്റെ കീഴില്‍ അഞ്ചര വര്‍ഷത്തെ കോഴ്സാണിത്.

ഇന്ത്യയിലെ ആദ്യത്തെ പാരമ്പര്യ വൈദ്യം ആണ് സിദ്ധ. മനുഷ്യ ശരീരത്തിലെ പ്രവര്‍ത്തനങ്ങളും അതില്‍ ഉണ്ടാകാവുന്ന പല രോഗങ്ങളെ കുറിച്ചും വളരെ പണ്ട് തന്നെ സിദ്ധന്‍മാര്‍ അറിഞ്ഞിരുന്നു. അതിനു വേണ്ടുന്ന മരുന്നുകളും രേഖപെടുത്തി വച്ചിരുന്നു. അതൊക്കെ കൃഷ്ണപ്രിയയെ അത്ഭുതപെടുത്തി. പഞ്ചകര്‍മ പോലെ ഉള്ള ശരീരത്തിന് പുറമെയുള്ള ചികിത്സകളും സിദ്ധയില്‍ ഉണ്ട്. സിദ്ധയിലെ മര്‍മ്മ ചികിത്സ അഥവാ വര്‍മ ചികിത്സാ, കായകല്പ ചികിത്സ തുടങ്ങിയവയും പ്രധാനമാണ്.

ഡിസ്‌ക് രോഗങ്ങള്‍, ഫ്രോസണ്‍ ഷോള്‍ഡര്‍, മുട്ട് വേദന തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കാണ് ഡോ. കൃഷ്ണപ്രിയ വര്‍മ മാര്‍ഗ്ഗം പ്രയോഗിക്കുന്നത്.  അതുപോലെ കാന്‍സര്‍, വന്ധ്യത  പോലുള്ള കടുപ്പപ്പെട്ട രോഗങ്ങള്‍ക്കും സിദ്ധയിലൂടെ പര്‍പ്പം (ഭസ്മം), ചെന്തുരം (സിന്ദൂരം) തുടങ്ങിയ മരുന്നുകള്‍ ഉപയോഗിച്ചും അത്ഭുതകരമായ ഫലസിദ്ധി അനുഭവങ്ങള്‍ ഡോ. കൃഷ്ണപ്രിയയ്ക്കുണ്ട്. കുട്ടികള്‍ ഉണ്ടാകാതിരുന്ന പത്തോളം ദമ്പതികള്‍ക്ക് സിദ്ധ ചികിത്സയിലൂടെ കുഞ്ഞിക്കാലുകാണാനായി. സോറിയാസിസ് പോലുള്ള തൊലിപ്പുറത്തെ അസുഖങ്ങള്‍ക്കും സ്ത്രീകള്‍ക്കുള്ള മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്കും എന്തിന് കഠിനമായ ടെന്‍ഷന്‍ കുറയ്ക്കുന്നതിന് പോലും സിദ്ധ ചികിത്സ ഏറെ ഫലപ്രദമാണെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ ഡോ. കൃഷ്ണപ്രിയ പറയുന്നു. 
 

നാഡി ചികിത്സാ വിദഗ്ധനായ ഡോ. വിഷ്ണു മോഹനും ഭാര്യ ഡോ. കൃഷ്ണപ്രിയയും മാര്‍ സ്ലീവാ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലും സ്വന്തമായും ചികിത്സ നടത്തുന്നുണ്ട്. എറണാകുളത്തും കല്ലറയിലും ഇവര്‍ക്ക് സ്വന്തമായി ക്ലിനിക്കുമുണ്ട്. അത്യാഹിത വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പോലും ഇരുവരും ശുശ്രൂഷ ചെയ്യുന്നുണ്ട്. കോട്ടയം കല്ലറ ഭവാ നിവാസിലാണ് ഡോ. കൃഷ്ണപ്രിയയും ഡോ. വിഷ്ണു മോഹനും താമസിക്കുന്നത്.

എറണാകുളത്ത് ഡോക്ടര്‍ പള്‍സ് എന്ന പേരിലും കല്ലറയില്‍ നാഡികേന്ദ്രം എന്ന പേരിലുമാണ് ഇരുവരുടെയും ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്. നാലുവയസ്സുകാരന്‍ ശിവദര്‍ശും രണ്ടുവയസുകാരി വിഷ്ണുമായയുമാണ് ഈ ഡോക്ടര്‍ ദമ്പതികളുടെ മക്കള്‍.


കുംഭമേളയില്‍ പങ്കെടുത്ത ഡോക്ടര്‍ ദമ്പതികള്‍ പാട്ടുമൊരുക്കി

പ്രയാഗിലെ മാഹകുംഭമേളയില്‍ പങ്കെടുത്ത ഡോ. കൃഷ്ണപ്രിയയ്ക്കും ഡോ. വിഷ്ണുവിനും ആത്മീയ അനുഭൂതി ''നാഡിപിടിച്ചു'' എന്തെന്നില്ലാത്തൊരാനന്ദം! ആ നിര്‍വൃതിയുടെ നീരൊഴുക്കില്‍ നിന്നപ്പോള്‍ ഡോ. വിഷ്ണു മോഹന്റെയും ഡോ. കൃഷ്ണപ്രിയയുടെയും മനസ്സിലൊരു പവിത്ര സ്പര്‍ശം. അതൊരു ഗാനമായി ഒഴുകി. ഉള്‍വിളിയിലെ മഹാകുംഭത്തില്‍ നിന്നുള്ള സംഗീതാര്‍ച്ചന; ''ഹിമഭൂവിലാകെ ആരവമുയരുന്നു, ഹരഹര മന്ത്രങ്ങളൊഴുകുന്നു... ഗംഗയും യമുനയും സരസ്വതിനദിയും ഒന്നായി ചേരുമീ ഭൂവിലിന്ന്.....'' പ്രയാഗ്രാജിലെ മഹാകുംഭമേളയില്‍ നിന്നുയര്‍ന്ന ശംഖൊലി പോലൊരു ഗാനം മലയാള നാടാകെ പടര്‍ന്നു; മഹാകുംഭമേളയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള മലയാളത്തിലെ ആദ്യ ആല്‍ബമായിരുന്നു ഇത്. 



ഫെബ്രുവരി നാലിന് സപ്തമി തിഥിയില്‍ അശ്വതി നാളിലെ ബ്രാഹ്മമുഹൂര്‍ത്തത്തിലാണ് ഇരുവരും പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തില്‍ പുണ്യം മുങ്ങിപ്പകര്‍ന്നെടുത്തത്. അപ്പോള്‍തന്നെ ഡോ. വിഷ്ണു മോഹന്‍ പറഞ്ഞു; ''കൃഷ്ണേ, നമുക്ക് കുംഭമേളയെക്കുറിച്ച് ഒരു ആല്‍ബമൊരുക്കണം. നീ പാടണം!''

കുംഭമേളയില്‍ പങ്കെടുത്ത് നാട്ടില്‍ തിരിച്ചെത്തിയ ഉടന്‍ സുഹൃത്തായ ഗാനരചയിതാവ് അനില്‍ തിരുവിഴയെ ഡോ. വിഷ്ണു വിളിച്ചു.  അനുഭവങ്ങള്‍ പറഞ്ഞതോടെ പാട്ട് റെഡി.  ബിജു ബെയ്ലി സംഗീതമൊരുക്കി. പ്രയാഗ് രാജിലെ ദൃശ്യങ്ങളുള്‍പ്പെടെ ചേര്‍ത്ത് ആല്‍ബമായി.


ഡോക്ടര്‍ ദമ്പതികളെ നേരില്‍ കാണാന്‍

ഡോ. കൃഷ്ണപ്രിയയെയും ഡോ. വിഷ്ണു മോഹനെയും നേരില്‍ കണ്‍സള്‍ട്ട് ചെയ്ത് ആതുരസേവനം തേടേണ്ടവര്‍ക്ക് മുന്‍കൂട്ടി ബുക്കിംഗിനും അവസരമുണ്ട്. ഫോണ്‍: 9446404036, 8086168333. 
 
പ്രത്യേകം ഓര്‍മ്മിക്കുക. നേരിട്ട് കണ്‍സള്‍ട്ട് ചെയ്യുന്നതിന് ഈ നമ്പരില്‍ രാത്രി 8നും 9നും ഇടയില്‍ മാത്രം വിളിക്കുക. ഫോണിലൂടെ ചികിത്സയില്ല.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments