ഡ്രൈവർ മദ്യപിച്ച് ഓടിച്ച ഓട്ടോ അപകടത്തിൽ പെട്ട് യാത്രക്കാരൻ മരിച്ചു :ഓട്ടോഡ്രൈവെർക്കെതിരെ കുറ്റകരമായ നരഹത്യക്ക് കേസ് രജിസ്റ്റർ ചെയ്തു.


ഡ്രൈവർ മദ്യപിച്ച് ഓടിച്ച ഓട്ടോ അപകടത്തിൽ പെട്ട് യാത്രക്കാരൻ മരിച്ചു :ഓട്ടോഡ്രൈവെർക്കെതിരെ കുറ്റകരമായ നരഹത്യക്ക് കേസ് രജിസ്റ്റർ ചെയ്തു.

കോട്ടയം മുട്ടമ്പലം കോനോത്പറമ്പിൽ വീട്ടിൽ ജോസഫ് മാത്യു (60) നെ ആണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. 04.04.25 തീയതി പ്രതി ഓടിച്ച ഓട്ടോയിൽ സഞ്ചരിച്ച തിരുവഞ്ചൂർ തീരുമാടിക്കുന്നു ഭാഗത്ത്‌ തുരുത്തേൽ കോനാത്തുപറമ്പിൽ വീട്ടിൽ മത്തായി മകൻ 65 വയസ്സുള്ള ആന്റണി ആണ് മരണപ്പെട്ടത്. ടിയാന്റെ വീടിനു സമീപത്തു വച്ച് ഓട്ടോ റിവേഴ്സ് എടുത്ത സമയം റോഡിൽ നിന്നും കുഴിയിലേക്ക് മറിഞ്ഞു. 


അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആന്റണി മരണപ്പെടുകയായിരുന്നു. പ്രതി മദ്യ ലഹരിയിലാണ് വാഹനം ഓടിച്ചത് എന്നു കണ്ടെത്തിയതിനെ തുടർന്നാണ് മദ്യപിച്ച് അശ്രദ്ധമായി വാഹനം ഓടിച്ചത് കൂടാതെ കുറ്റകരമായ നരഹത്യക്കും കൂടെയുള്ള വകുപ്പുകൾ ചേർത്ത് കോടതിക്ക് റിപ്പോർട്ട് കൊടുത്തത്.5 മുതൽ 10 വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments