പറഞ്ഞു അനുഭവകഥ, അറിഞ്ഞു ലഹരിയുടെ ചതിക്കുഴികള്‍....


സുനില്‍ പാലാ

''കൂട്ടുകാരന്റെ റെയിന്‍കോട്ടിട്ടാണ് ആ യുവാവ് ബൈക്കില്‍ യാത്രപോയത്. വഴിയില്‍ വച്ച് എക്‌സൈസ് സംഘം തടഞ്ഞു. വിശദമായി പരിശോധിച്ചു. ഒന്നും കിട്ടിയില്ല. ഒടുവില്‍ റെയിന്‍കോട്ട് ഊരാന്‍ പറഞ്ഞു. അതിന്റെ പോക്കറ്റില്‍ ഒരു പായ്ക്കറ്റ് കഞ്ചാവ്! എക്‌സൈസ് സംഘം യുവാവിന്റെ അമ്മയെ കൂട്ടി വിമുക്തി സെന്ററിലെത്തി. അമ്മ പറഞ്ഞു. മകനെ കൂട്ടുകാരന്‍ ചതിച്ചതാണ്. അവന്‍ കഞ്ചാവ് വലിക്കില്ല. മകനോട് വിശദമായി സംസാരിച്ചപ്പോള്‍ അവന്‍ ഒരു വര്‍ഷമായി കഞ്ചാവിന് അടിമയാണെന്നും തുറന്നു പറഞ്ഞു. അമ്മ ബോധരഹിതയായി''. ഓമന മക്കള്‍ കഞ്ചാവിനും മയക്കുമരുന്നിനും അടിമയാകുന്ന സാഹചര്യം മാതാപിതാക്കള്‍പോലും തിരിച്ചറിയുന്നില്ലെന്ന് അനുഭവ കഥയിലൂടെ സമര്‍ത്ഥിക്കുകയായിരുന്നു പാലാ ജനറല്‍ ആശുപത്രിയിലെ വിമുക്തി ഡി-അഡിക്ഷന്‍ സെന്ററിലെ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കറായ ആശ മരിയ പോള്‍. കുടുംബത്തിന്റെ കെട്ടുറപ്പുകള്‍ നഷ്ടപ്പെടുന്നതാണ് മക്കള്‍ മയക്കുമരുന്നിലേക്ക് വഴിമാറാനുള്ള പ്രധാന കാരണമെന്നും ഉദാഹരണ സഹിതം ആശ മരിയ പോള്‍ ചൂണ്ടിക്കാട്ടി. 



ഏഴാച്ചേരി 163-ാം നമ്പര്‍ ശ്രീരാമകൃഷ്ണ വിലാസം എന്‍.എസ്.എസ്. കരയോഗത്തില്‍ നടന്ന മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍തല ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസില്‍ സംസാരിക്കുകയായിരുന്നു ആശ മരിയ പോള്‍. 
 
സമ്മേളനം മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ ചെയര്‍മാന്‍ മനോജ് ബി. നായര്‍ ഉദ്ഘാടനം ചെയ്തു. മീനച്ചില്‍ താലൂക്കിലെ 105 കരയോഗങ്ങളിലും ലഹരി വിരുദ്ധ ബോധവല്‍ക്കരണ തുടര്‍പരിപാടികള്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. 
 
 
കരയോഗം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചിത്രലേഖ വിനോദ്, ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍, തങ്കപ്പന്‍ കൊടുങ്കയം, വിജയകുമാര്‍ ചിറയ്ക്കല്‍, പ്രസന്നന്‍ കാട്ടുകുന്നത്ത്, ഗോപകുമാര്‍, ബാബു പുന്നത്താനം, ആര്‍. സുനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments