ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ഐബി ഉദ്യോഗസ്ഥനായ പ്രതി സുകാന്തിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് കുടുംബം.


 ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ഐബി ഉദ്യോഗസ്ഥനായ പ്രതി സുകാന്തിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് കുടുംബം.  

 യുവതിയെ ഗർഭഛിദ്രത്തിന് വിധേയയാക്കാൻ സുകാന്ത് വ്യാജരേഖകളുണ്ടാക്കി എന്ന വിവരമാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. വിവാഹിതരെന്ന് തെളിയിക്കുന്ന രേഖകളാണ് തയാറാക്കിയത്. വ്യാജ ക്ഷണക്കത്ത് ഉൾപ്പെടെ ഉദ്യോഗസ്ഥയുടെ ബാഗിൽ നിന്ന് ലഭിച്ചട്ടുണ്ട്.


  ജൂലായിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് യുവതിയെ ഗർഭഛിദ്രം നടത്തിയത്. ഇവർക്കൊപ്പം മറ്റൊരു സുഹൃത്തും ഉണ്ടായിരുന്നതായി വിവരം ലഭിച്ചട്ടുണ്ട്. ഇതിന് ശേഷം സുകാന്ത് വിവാഹത്തിൽ നിന്ന് പിൻമാറി. മരണത്തിന് ഏതാനും ദിവസം മുൻപ് വിവാഹത്തിന് സമ്മതമല്ലന്ന് സുകാന്ത് യുവതിയുടെ അമ്മക്ക് സന്ദേശം അയച്ചതായും പൊലീസ് വ്യക്തമാക്കി. ഇതിനെ തുടർന്നുണ്ടായ മാനസിക പ്രയാസമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments