മാർ സ്ലീവാ മെഡിസിറ്റിയിൽ ഹോമിയോപ്പതി സേവനങ്ങൾ വിപുലപ്പെടുത്തി.


പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ആയുഷ് വകുപ്പിനു കീഴിലുള്ള ഹോമിയോപ്പതി വകുപ്പിന്റെ സേവനങ്ങൾ വിപുലപ്പെടുത്തി. ഹോമിയോപ്പതി രം​ഗത്തെ വിദ​ഗ്ധർ ഉൾപ്പെടുന്ന ടീമാണ് ആശുപത്രിയിൽ ​ഹോമിയോപ്പതി ചികിത്സകൾക്കു നേതൃത്വം നൽകുന്നത്. കേന്ദ്രസർക്കാരിന്റെ ആയുഷ് വകുപ്പിനു കീഴിലുള്ള ദേശീയ ​ഹോമിയോപ്പതി കമ്മീഷൻ മെഡിക്കൽ അസസ്മെന്റ് ആൻഡ് റേറ്റിം​ഗ് ബോർഡ് പ്രസിഡന്റായിരുന്ന ഡോ.കെ.ആർ.ജനാർദ്ദനൻ നായർ ഹോമിയോപ്പതി വകുപ്പിൽ സീനിയർ കൺസൾട്ടന്റായി ചുമതലയേറ്റു. 


കുറിച്ചി നാഷണൽ ഹോമിയോപ്പതി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മെന്റൽ ഹെൽത്ത് മുൻ പ്രിൻസിപ്പലും സൈക്യാട്രി വിഭാ​ഗം മേധാവിയും ആയിരുന്നു അദ്ദേഹം. ചൊവ്വ, വ്യാഴം എന്നീ ദിനങ്ങളിൽ ഇദ്ദേഹത്തിന്റെ സേവനം ലഭ്യമാണ്. കിടത്തി ചികിത്സയ്ക്കായും വിപുലമായ സൗകര്യമുണ്ട്. കാൻസർ രോ​ഗികൾക്കായി പാലിയേറ്റീവ് മെഡിസിൻ ചികിത്സയും ലഭ്യമാണ്. 
ആധുനിക ചികിത്സയോടൊപ്പം ആയുർവേദം, നാച്ചുറോപ്പതി, ഹോമിയോപ്പതി , സിദ്ധ ചികിത്സ വിഭാ​ഗങ്ങളുമുള്ള മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രായഭേദമന്യേയുള്ളവർ ഹോമിയോപ്പതി ചികിത്സക്കായി എത്തുന്നുണ്ട്. 


കുട്ടികളിലെ ഓട്ടിസം ഉൾപ്പെടെ ചികിത്സകൾക്കു പ്രമുഖനായ സീനിയർ കൺസൾട്ടന്റ് ഡോ.ഇ.എസ്.രാജേന്ദ്രന്റെ സേവനം എല്ലാ ബുധനാഴ്ച്ചകളിലും ലഭ്യമാണ്. ഹോമിയോപ്പതി ചികിത്സയിലെ വിദ​ഗ്ധ ഡോക്ടർമാരായ ഡോ.റോയി സഖറിയ, ഡോ.ഷാൻസി റെജി എന്നിവരുടെ സേവനങ്ങളും ലഭ്യമാണ്. രോ​ഗികൾക്ക് സൗജന്യ കൺസൾട്ടേഷൻ തുകയിൽ ഹോമിയോപ്പതി വകുപ്പിലെ ഡോക്ടർമാരെ കാണുന്നതിനു അവസരം ക്രമീകരിച്ചിട്ടുണ്ടെന്ന്  മാർ സ്ലീവാ മെഡിസിറ്റി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, ആയുഷ് വിഭാ​ഗം ഡയറക്ടർ റവ.ഫാ.മാത്യു ചേന്നാട്ട് അറിയിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments