ആഘോഷങ്ങൾ ഒഴിവാക്കി അരുവിത്തുറ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി.


ആഘോഷങ്ങൾ ഒഴിവാക്കി അരുവിത്തുറ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി. 

അരുവിത്തുറ  സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി. പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പയോടുള്ള ആദര സൂചകമായി ആഘോഷ പരിപാടികൾ ഒഴിവാക്കി ലളിതമായാണ്  നടത്തുന്നത്. തിരുനാൾ 
മെയ് 2 ന് സമാപിക്കും. വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ കൊടിയേറ്റ് നിർവഹിച്ചു. തുടർന്ന് നടത്തിയ പുറത്തു നമസ്കാരത്തിന്  ചോലത്തടം പള്ളി വികാരി ഫാ.  തോമസ് തയ്യിൽ നേതൃത്വം നൽകി. 


ഏപ്രിൽ 23ന് രാവിലെ 5.30നും 6.45നും 8നും വിശുദ്ധ കുർബാനയും നൊവനയും. 9.30 ന്  തിരുസ്വരുപ  പ്രതിഷ്ഠ. തുടർന്ന് 10നും 12നും 1.30നും 2.45നും 4നും വിശുദ്ധ കുർബാന, നൊവേന. ഉച്ചകഴിഞ്ഞ് 4.30 ന് ബഹു. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട് പിതാവ് കർബാന അർപ്പിച്ചു സന്ദേശം നൽകും. 6.30ന് തിരുനാൾ പ്രദക്ഷിണം.  

24 ന് രാവിലെ 5.30നും 6.45നും 8നും,  വിശുദ്ധ കുർബാന, നൊവേന. 10ന് തിരുനാൾ റാസ. സീറോ മലബാർ സഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ കാർമികത്വം വഹിക്കും. 12.30ന് പകൽ  പ്രദക്ഷിണം. തുടർന്ന് 3നും 4.15നും 5.30നും 6.45നും വിശുദ്ധ കുർബാന, നൊവേന.  

ഏപ്രിൽ 25 ന് ഇടവകക്കാരുടെ തിരുന്നാൾ. രാവിലെ 5.30 നും 6.45 നും 8 നും 9.15നും 10.30നും 12 നും 1.30 നും 2.45 നും   വിശുദ്ധ  കുർബാന, നൊവേന. 4.30ന് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ വി. കുർബാന അർപ്പിക്കും.   7മണിക്ക് വി. ഗീവർസിന്റെ തിരുസ്വരൂപം അൾത്താരയിൽ പുനപ്രതിഷ്ഠിക്കും. 


ഏപ്രിൽ 26ന് രാവിലെ 5.30നും 6.30നും 7.30നും 10.30നും വൈകുന്നേരം 4നും നൊവേന. ഏപ്രിൽ 28, 29, 30 തീയതികളിൽ രാവിലെ 5.30നും 6.30നും7.30നും 10.30നും 4നും വൈകുന്നേരം 7നും വിശുദ്ധ കുർബാന, നൊവേന. 

എട്ടാമിടമായ മെയ് ഒന്നിന് തിരുനാൾ സമാപിക്കും. രാവിലെ 5.30, 6.45, 8.00, 10.30, 12.00, 1.30, 2.45, 4.00,6.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന, നൊവേന.  

മെയ് 2 മരിച്ചവരുടെ ഓർമ്മ ദിനം, സിമിത്തേരി സന്ദർശനം. രാവിലെ 5.30 നും 6.30 നും 8 നും 9നും 10.30നും 12നും 2.30നും 4 നും വിശുദ്ധ കുർബാന.

നാളെ  (23)

വിശുദ്ധ കുർബാന, നൊവേന: 5.30, 6.45, 8.00, 9.30, 10.30, 12.00, 1.30, 2.45, 4.00. 

തിരുനാൾ പ്രദക്ഷിണം: 6.30

101 പൊൻകുരിശുമേന്തി നഗരപ്രദക്ഷിണം: 6.45



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments