ആഗോള സഭയുടെ ജൂബിലി വര്‍ഷവും കാരുണ്യത്തിന്റെ അപ്പസ്‌തോലനായ കുഞ്ഞച്ചനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ അനുസ്മരണവും ആചരിക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച്ച രാമപുരം സെന്റ്. അഗസ്റ്റിന്‍സ് പള്ളിയില്‍ കാരുണ്യ ദിനമായി ആചരിക്കും.
സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി ജീവിതകാലം മുഴുവന്‍ ശുശ്രൂഷ ചെയ്ത തേവര്‍പറമ്പില്‍ അഗസ്റ്റിനച്ചന്‍ എന്ന കുഞ്ഞച്ചന്‍ പാവങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനായി നിഷ്പാദുകനായി കുടിലുകളില്‍ ചെന്ന് ഭവനനിര്‍മ്മാണം, ഭക്ഷണം, വസ്ത്രം, പഠന സഹായം, മരുന്ന് എന്നിവയെല്ലാം നല്‍കി.
ഏഴായിരം കുടുംബങ്ങള്‍ക്ക് ആശ്രയവും ആശ്വാസവുമായി ജീവിച്ച വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കാരുണ്യ പ്രവര്‍ത്തനങ്ങളെ അനുസ്മരിച്ചുകൊണ്ട് ഉച്ചകഴിഞ്ഞ് 2 മുതല്‍ കരുണയുടെ അഖണ്ഡ ജപമാല, 4 ന് കുര്‍ബാന, 5 ന് കരുണയുടെ തിരുസ്വരൂപ പ്രയാണത്തിന് സ്വീകരണം, 5 ന് കരുണയുടെ പ്രഭാഷണം എന്നിവ നടക്കും.
0 Comments