ഉടുമ്പന്നൂരില്‍ കനത്ത കാറ്റും മഴയും; ക്ഷേത്രത്തിന് മുകളിലേക്ക് മരങ്ങള്‍ വീണു

 

ഉടുമ്പന്നൂര്‍ പഞ്ചായത്തിന്റെ വിവിധയിടങ്ങളില്‍ ഇന്നലെ ഉച്ചയ്ക്കു ശേഷമുണ്ടായ കാറ്റിലും മഴയിലും വ്യാപക നഷ്ടം. കൊല്ലപ്പുഴ ദേവീ ക്ഷേത്രത്തിനു മുകളില്‍ മരംവീണ് നാശനഷ്ടമുണ്ടായി. ക്ഷേത്ര പരിസരത്തുനിന്ന ഇരുപൂളും പാലയും തെങ്ങുമാണ് കനത്ത മഴയിലും ശക്തമായ കാറ്റിലും കടപുഴകി വീണത്. ശ്രീ കോവിലിനും ചുറ്റമ്പലത്തിനും സാരമായ കേടുപാടുകള്‍ സംഭവിച്ചു. പരിസരവാസികളും ക്ഷേത്ര കമ്മിറ്റിക്കാരും ചേര്‍ന്ന് മരങ്ങള്‍ മുറിച്ചുമാറ്റി. 


ഇതിന് സമീപത്തുള്ള വീടിന് മുകളിലേക്ക് കൂറ്റന്‍ മരം ചരിഞ്ഞത് അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. പാറയില്‍ ലൂസിയുടെ വീടിന് മുകളിലേക്കാണ് സംരക്ഷണ ഭിത്തിയോടുനിന്ന കൂറ്റന്‍ തേക്ക്മരം ചാഞ്ഞത്. മരം ഏത് സമയവും വീടിന് മുകളിലേക്ക് പതിക്കാവുന്ന സ്ഥിതിയിലാണ്. തൊടുപുഴ അഞ്ചിരി പാലപ്പിള്ളി കോളനിയില്‍ പുത്തന്‍പുരയ്ക്കല്‍ നിഷാദിന്റെ ബൈക്കിനു മുകളിലേയ്ക്ക് പ്ലാവ് മറിഞ്ഞുവീണ് വാഹനത്തിന് കേടുപാടു സംഭവിച്ചിരുന്നു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments